വര്‍ഷങ്ങളായി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം; ചെങ്കല്‍ചൂള കോളനിയില്‍ നിന്ന് ആദ്യമായി ഒരു ഡോക്ടര്‍

തിരുവനന്തപുരം: (www.kvartha.com 05.09.2021) വര്‍ഷങ്ങളായി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം. ചെങ്കല്‍ചൂള കോളനിയില്‍ നിന്ന് ആദ്യമായി ഒരു ഡോക്ടര്‍. ഇരുപത്തിമൂന്നുകാരിയായ സുരഭിയാണ് ചെങ്കല്‍ചൂളയുടെ അഭിമാനമായത്. ഭര്‍ത്താവ് സജിത് ഓടോ ഡ്രൈവറാണ്. കോളനിയിലെ പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയാണ് സുരഭി ഈ അഭിമാന നേട്ടം കൈവരിച്ചത്.

Realization of a dream seen for years; A doctor for the first time from Chengalchula Colony, Thiruvananthapuram, News, Doctor, Auto Driver, Kerala

കഴിഞ്ഞദിവസമാണ് ബിഡിഎസ് പരീക്ഷാ ഫലം വന്നത്. ആ രാത്രി സുരഭിക്ക് ഉറങ്ങാനാകുമായിരുന്നില്ല. വര്‍ഷങ്ങളായി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണത്. വെറുതെയല്ല, കഠിനാധ്വാനത്തിലൂടെ. എല്ലാത്തിനും കരുത്ത് പകര്‍ന്ന് കൂടെ നിന്നത് സുരഭിയുടെ പിതാവാണ്. ഈ കണ്ണുനീരിന് പിന്നില്‍ ചെറിയൊരു പ്രതികാരത്തിന്റെ കഥയുമുണ്ട് സുരഭിക്ക് പറയാന്‍.

താന്‍ ഉള്‍പെടുന്ന രാജാജി നഗറിലെ പുതിയ തലമുറയ്ക്ക് മാതൃകയാകാനായതിലും ചെറുതല്ല സന്തോഷം. സ്വന്തമായി ക്ലിനിക്കിടുന്നതിനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ഏതെങ്കിലും ഡോക്ടര്‍കൊപ്പം പ്രാക്ടീസ് തുടങ്ങാനാണ് സുരഭിയുടെ തീരുമാനം.

Keywords: Realization of a dream seen for years; A doctor for the first time from Chengalchula Colony, Thiruvananthapuram, News, Doctor, Auto Driver, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?