മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ലുകൗട് നോടീസ് ഇറക്കി എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്

മുംബൈ: (www.kvartha.com 060.9.2021) മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് (ഇ ഡി) ലുകൗട് നോടീസ് ഇറക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ച് തവണ സമന്‍സ് അയച്ചിട്ടും അനില്‍ ദേശ്മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി. ആഭ്യന്തരമന്ത്രിയായിരിക്കെ അനില്‍ ദേശ്മുഖ് 4.7 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നാണ് കേസ്. 

കൂടാതെ, പൊലീസ് സേനയെ ഉപയോഗിച്ച് ഡാന്‍സ് ബാറുകളില്‍ നിന്ന് 100 കോടി പിരിച്ചെടുത്തുവെന്നും ആരോപണവും നിലനില്‍ക്കുന്നുണ്ട്. മുംബൈ പൊലീസ് മുന്‍ കമ്മീഷണര്‍ പര ഭീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ബോംബെ ഹൈകോടതി നിര്‍ദേശം അനുസരിച്ച് കേസില്‍ സിബിഐ ആന്വേഷം ആരംഭിക്കുകയും കള്ളപ്പണ ഇടപ്പടുകള്‍ കണ്ടെത്തിയതോടെ ഇഡി കേസെടുക്കുകയായായിരുന്നു.

Mumbai, News, National, Notice, Minister, Case, Police, Anil Deshmukh, Lookout Notice, Lookout Notice Issued Against Maharashtra Ex-Home Minister Anil Deshmukh

അനില്‍ ദേശ്മുഖിന്റെ പഴ്‌സണല്‍ സെക്രടറിയെയും അസിസ്റ്റന്റിനെയും ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലേകാല്‍ കോടി രൂപയുടെ സ്വത്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാനുള്ള ഇ ഡിയുടെ നോടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശ്മുഖ് നല്‍കിയ ഹര്‍ജി ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Keywords: Mumbai, News, National, Notice, Minister, Case, Police, Anil Deshmukh, Lookout Notice, Lookout Notice Issued Against Maharashtra Ex-Home Minister Anil Deshmukh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?