യുഎഇ, അര്‍ജെന്റീന, ദക്ഷിണാഫ്രിക എന്നിവിടങ്ങളിലെ യാത്രാ വിലക്ക് പിന്‍വലിച്ച് സൗദി

റിയാദ്: (www.kasargodvartha.com 08.09.2021) യുഎഇ, അര്‍ജെന്റീന, ദക്ഷിണാഫ്രിക എന്നിവിടങ്ങളിലെ യാത്രാ വിലക്ക് പൂര്‍ണമായും പിന്‍വലിച്ച് സൗദി. കോവിഡ് സാഹചര്യത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് ഈ മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

യുഎഇ, അര്‍ജെന്റീന, ദക്ഷിണാഫ്രിക എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതല്‍ കര അതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ടുകളും വഴി സൗദിയില്‍ പ്രവേശിക്കാവുന്നതാണ്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.

Riyadh, News, Gulf, World, Top-Headlines, COVID-19, Ban, Saudi lifts travel ban on UAE, Argentina and South Africa

Keywords: Riyadh, News, Gulf, World, Top-Headlines, COVID-19, Ban, Saudi lifts travel ban on UAE, Argentina and South Africa



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?