സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേ? നർകോടിക് ജിഹാദ് വിവാദത്തിൽ ചർച വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: (www.kvartha.com 14.09.2021) നർകോടിക് ജിഹാദ് വിവാദത്തിൽ ഉടൻ ചർച വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം ആളി കത്താതിരിക്കാനാണ് ഇടപെട്ടതെന്നും രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോവുന്നത് സർകാർ നോക്കി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വർഗീയത ഉണ്ടാക്കുന്നവരെ പിടിക്കാൻ ആരുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വർഗീയത ഉണ്ടാക്കുന്നവരെ പിടിക്കാൻ ആരുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
സർകാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി ചർചയ്ക്ക് അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരും എരിതീയിൽ എണ്ണയൊഴിക്കരുതെന്നായിരുന്നു എൻ എസ് എസ് പ്രസ്താവനയ്ക്ക് വി ഡി സതീശന്റെ മറുപടി. കേരളത്തെ കത്തിച്ചു ചാമ്പലാക്കാൻ പലരും കാത്തിരിപ്പുണ്ടെന്നും സതീശൻ പറഞ്ഞു.
ആരും എരിതീയിൽ എണ്ണയൊഴിക്കരുതെന്നായിരുന്നു എൻ എസ് എസ് പ്രസ്താവനയ്ക്ക് വി ഡി സതീശന്റെ മറുപടി. കേരളത്തെ കത്തിച്ചു ചാമ്പലാക്കാൻ പലരും കാത്തിരിപ്പുണ്ടെന്നും സതീശൻ പറഞ്ഞു.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, V.D Satheeshan, Pinarayi vijayan, Chief Minister, Opposition leader, Narcotics jihad controversy, V D Satheeshan response on narcotics jihad controversy.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment