'ദേശീയപാതയില്‍ ലുലുപാലം' അങ്ങനെയൊന്നുണ്ടോ? വിവാദങ്ങള്‍ക്ക് വിരാമമിട്ട് അതികൃധര്‍; നിയമനടപടി
തിരുവനന്തപുരം: (www.kvartha.com 08.09.2021) ഐ എസ് ആര്‍ ഒയുടെ കൂറ്റന്‍ കാര്‍ഗോയുടെ വഴി മുടക്കിയ 'ലുലു നിര്‍മിച്ച മേല്‍പാലം' എന്ന രീതിയില്‍ വന്ന വ്യാജ വാര്‍ത്തകളില്‍ നിയമനടപടിയുമായി ലുലു ഗ്രൂപ്. കൂറ്റന്‍ കാര്‍ഗോ കണ്ടെയ്‌നര്‍ കഴക്കൂട്ടത്തെ നടപ്പാലം മൂലം വഴി മുടക്കിയെന്ന സംഭവത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ടെലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ലുലു. പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് ദേശീയപാത അതോറിറ്റിയും രംഗത്ത് വന്നു.
രാജ്യത്ത് ഒരു സ്വകാര്യവ്യക്തികള്‍ക്കും പഞ്ചായത്ത് അതിര്‍ത്തിയില്‍ പോലും പാലം നിര്‍മിക്കാന്‍ നിയമം അനുശാസിക്കുന്നില്ല. അങ്ങനെയിരിക്കെയാണ് ലുലുവിനെതിരെ വ്യാജ വാര്‍ത്തയുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എത്തിയത്. ആക്കുളം ലുലു മാളിന് മുന്നിലെ ഫുട് ഓവെര്‍ ബ്രിഡ്ജ് ദേശീയ പാത അതോറിറ്റി നിര്‍മിച്ചതാണെന്ന് അതോറിറ്റി അധികൃതര്‍ പ്രതികരിച്ചതോടെ വ്യാജ വാര്‍ത്തയുടെ കള്ളം പൊളിയുകയാണ്.
കഴക്കൂട്ടം ബൈപാസില്‍ ഈ രീതിയില്‍ 5 ഫുട് ഓവെര്‍ ബ്രിഡ്ജുകള്‍ തങ്ങള്‍ നിര്‍മിച്ചതായി ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. ഒന്ന് ലുലു മാളിന് സമീപമുള്ള ഫുട് ഓവെര്‍ ബ്രിഡ്ജ് ആണ്. അത് കഴിഞ്ഞ് 5 കിലോമീറ്റര്‍ ദൂരത്തില്‍ എം ജി എം സ്‌കൂളിന് സമീപത്തായി ഒരു ഫുട് ഓവെര്‍ ബ്രിഡ്ജ് പണിതിട്ടുണ്ട്. തിരുവല്ലത്ത് ഒരു ഫുട് ഓവെര്‍ ബ്രിഡ്ജും കോവളത്തിന് സമീപത്തായി 2 ഫുട് ഓവെര്‍ ബ്രിഡ്ജ് പണിതിട്ടുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു.
സ്‌കൂളുകള്‍, ആശുപത്രികള്‍, മാളുകള്‍ എന്നിവ ദേശീയ പാതയോരത്ത് വരുമ്പോള്‍ അവിടെയാണ് ഫുട് ഓവെര്‍ ബ്രിഡ്ജുകള്‍ പണിയുന്നത്. ജനങ്ങള്‍ ആവശ്യപ്പെട്ടാലും അവശ്യമെന്ന് കരതുന്ന സ്ഥലത്ത് ഫുട് ഓവെര്‍ ബ്രിഡ്ജുകള്‍ ദേശീയ പാത അതോറിറ്റി അധികൃതര്‍ പണിത് നല്‍കാറുണ്ട്. ഐ എസ് ആര്‍ ഒ ഭീമന്‍ കാര്‍ഗോയുടെ യാത്ര ആക്കുളത്തെ ഫുട് ഓവെര്‍ ബ്രിഡ്ജ് കാരണം തടസപ്പെട്ടിരുന്നു. തടസം മാറ്റിയതോടെ യാത്ര പുനരാരംഭിച്ചിരുന്നു. ആക്കുളത്തെ ഈ ഫുട് ഓവെര്‍ ബ്രിഡ്ജിന് അടിയില്‍കൂടി തന്നെ കാര്‍ഗോ സുഗമമായി കടന്നുപോയി.
ഇതോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ലുലു നിര്‍മിച്ച ഫുട് ഓവെര്‍ ബ്രിഡ്ജ് കാരണമാണ് യാത്ര തടസപ്പെട്ടത് എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്. കഴക്കുട്ടം ആക്കുളത്തിനടുത്തുള്ള ദേശീയപാതയുടെ മേല്‍പ്പാലത്തെ ലുലുപ്പാലമെന്ന് വിശേഷിപ്പിച്ചാണ് ഓണ്‍ലൈന്‍ വാര്‍ത്ത എത്തിയത്. ലുലു മാള്‍ അല്ല ദേശീയ പാത അതോറിറ്റിയാണ് ഫുട് ഓവെര്‍ ബ്രിഡ്ജ് നിര്‍മിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫുട് ഓവെര്‍ ബ്രിഡ്ജുകള്‍ ദേശീയ പാത അതോറിറ്റി പണി കഴിപ്പിച്ചത്.
ഇത്തരത്തില്‍ കൊച്ചിയിലും സമാനമായ രീതിയില്‍ തന്നെ ഫുട് ഓവെര്‍ ബ്രിഡ്ജുകളുണ്ട്. നഗരത്തിന്റെ തിരക്ക് പരിഗണിച്ച് 5 ഓവെര്‍ ബ്രിഡ്ജുകള്‍ നിലവിലുണ്ട്. ഇടപ്പള്ളിയിലും, ചളിക്കവട്ടത്തും, കണ്ണാടിക്കാടും, പനങ്ങാട്ടും, പാലാരിവട്ടത്തുമെല്ലാം സമാനമായ രീതിയില്‍ ഓവെര്‍ ബ്രിഡ്ജുകള്‍ ദേശീയപാത അതികൃധര്‍ നിര്‍മിച്ചിട്ടുണ്ട്.
പൂര്‍ണമായും ദേശീയപാത അതോറിറ്റിയുടെ കീഴില്‍ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുമ്പോഴാണ് ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത ലുലുപാലമെന്ന പേരില്‍ എത്തിയത്. ദേശീയ പാതകളിലോ സ്റ്റേറ്റ് ഹൈവേകളിലോ സ്വകാര്യ വ്യക്തികള്‍ക്ക് പാലം നിര്‍മിക്കാനോ, ഫുട്-ഓവെര്‍ ബ്രിഡ്ജ് നിര്‍മിക്കാനോ ഒന്നും തന്നെ അനുമതിയില്ല.
സത്യാവസ്ഥ പുറത്ത് വന്നതോടെ ലുലുവിനെതിരെ വ്യാജ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ലുലു. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണെന്ന് ലുലു ഗ്രൂപ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment