അവിണിശ്ശേരിയില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചതായി പൊലീസ്; മാതാവിന് പരിക്ക്

തൃശൂര്‍: (www.kvartha.com 08.09.2021) അവിണിശ്ശേരിയില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചതായി പൊലീസ്. മാതാവ് തങ്കമണിക്ക് ഗുരുതര പരിക്കേറ്റു. അവിണിശേരി കറുത്തേടത്ത് രാമകൃഷണന്‍ ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അവിണിശ്ശേരിയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. എളാങ്ക് ഉപയോഗിച്ച് പ്രദീപ് പിതാവിന്റെയും മാതാവിന്റെയും തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ് തളര്‍ന്ന ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡികല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ രാമകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

Thrissur, News, Kerala, Crime, Police, Custody, Man died and woman injured in Avinissery

പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും പ്രദീപ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായാണ് വിവരം. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Keywords: Thrissur, News, Kerala, Crime, Police, Custody, Man died and woman injured in Avinissery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?