ഓമനപ്പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: (www.kvartha.com 18.09.2021) മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ച നിലയില്‍. ഓമനപ്പുഴ നാലുതൈക്കല്‍ നെപൊളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ നെപൊളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണ് കുട്ടികള്‍ വീണത്. 

ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്. വെള്ളത്തില്‍ നിന്ന് എടുത്തപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആന്‍ മരിയ കുവൈതില്‍ നഴ്‌സാണ്. നെപൊളിയന്‍ മത്സ്യത്തൊഴിലാളിയാണ്. 

Alappuzha, News, Kerala, Drowned, Death, Children, Two children drowned to death in Omanapuzha

Keywords: Alappuzha, News, Kerala, Drowned, Death, Children, Two children drowned to death in Omanapuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?