മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് 'മമ്മൂട്ടി സുബ്രന്‍' എന്ന് അറിയപ്പെട്ടിരുന്ന ചുമട്ടുതൊഴിലാളി നിര്യാതനായി; ദുഃഖം രേഖപ്പെടുത്തി താരം


തൃശ്ശൂര്‍: (www.kvartha.com 13.09.2021) മമ്മൂട്ടിയുടെ ആരാധകന്‍ 'മമ്മൂട്ടി സുബ്രന്‍' നിര്യാതനായി. മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് മമ്മൂട്ടി സുബ്രന്‍ എന്ന് അറിയപ്പെട്ടിരുന്ന ചുമട്ടുതൊഴിലാളി ശങ്കരംകുളങ്ങര വടാശേരി സുബ്രഹ്മണ്യന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ശങ്കരംകുളങ്ങങ്ങരയിലെ കുളത്തിന് സമീപം അവശനിലയില്‍ നാട്ടുകാരാണ് സുബ്രനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ലാലൂര്‍ ശ്മശാനത്തില്‍.

അന്തമായ ആരാധന കൊണ്ട് മമ്മൂട്ടിയെ തന്നെ അത്ഭുതപ്പെടുത്തിയ ആളായിരുന്നു തൃശൂര്‍ പൂങ്കുന്നം സ്വദേശി സുബ്രന്‍. സുബ്രന്റെ വിയോഗം മമ്മൂട്ടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന സുബ്രന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പിച്ച് മമ്മൂട്ടി ഫേസ് ബുകില്‍ ദുഃഖം രേഖപ്പെടുത്തി. 

News, Kerala, State, Cinema, Cine Actor, Entertainment, Death, Obituary, Mammootty, Condolence, Facebook, Facebook Post, Social Media, 'Mammootty Subran', big fan of Mammootty, passed away

'വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി. എന്നോടുള്ള ഇഷ്ടംകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന്‍ എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആകുന്നു. ആദരാഞ്ജലികള്‍'- മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണമെന്നായിരുന്നു സുബ്രന്റെ ആഗ്രഹം. ഇതിനായി ജോലി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് വര്‍ഷങ്ങളായി ലോടെറി വാങ്ങിയിരുന്നു. സമ്മാനമടിച്ചാല്‍ ആ തുക കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സമ്മാനം ലഭിക്കണമെന്ന ലക്ഷ്യത്തോടെ സുബ്രന്‍ ലോടെറി എടുക്കുന്ന വിവരം മമ്മൂട്ടിയുടെയും ശ്രദ്ധയില്‍പെട്ടിരുന്നു.

News, Kerala, State, Cinema, Cine Actor, Entertainment, Death, Obituary, Mammootty, Condolence, Facebook, Facebook Post, Social Media, 'Mammootty Subran', big fan of Mammootty, passed away


16 ലക്ഷത്തോളം രൂപയ്ക്ക് ലോടെറി എടുത്ത് കഴിഞ്ഞതായാണ് സുബ്രന്‍ പറഞ്ഞിരുന്നത്. ആരാധനകൊണ്ട് രാവിലെ കുളിച്ച് ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വെച്ച് നമസ്‌കരിക്കുമായിരുന്നു സുബ്രന്‍ എന്നും നാട്ടുകാര്‍ പറയുന്നു. പ്രിയപ്പെട്ടതാരത്തിന്റെ വീട് സന്ദര്‍ശിച്ചതുള്‍പെടെ മമ്മൂട്ടിയോടൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളായി സുബ്രന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. 

തന്നെ കാണാന്‍ സിനിമാ സെറ്റിലെത്തിയ സുബ്രന് താരം ഇരുചക്ര വാഹനം സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ നേരില്‍ കാണാന്‍ മദ്രാസിലേക്ക് വരെ പോയിട്ടുണ്ട് ഇദ്ദേഹം. ഒരുപാട് തവണ മമ്മൂട്ടിയെ നേരില്‍ കാണാനെത്തിയ ഇഷ്ടആരാധകനെ ചേര്‍ത്തുപിടിക്കാന്‍ മമ്മൂട്ടിയും ശ്രമിച്ചിട്ടുണ്ട്. 

 

Keywords: News, Kerala, State, Cinema, Cine Actor, Entertainment, Death, Obituary, Mammootty, Condolence, Facebook, Facebook Post, Social Media, 'Mammootty Subran', big fan of Mammootty, passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?