വിദേശത്തുനിന്നെത്തിയ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം: (www.kvartha.com 23.09.2021) മൂന്ന് ദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം കാളികാവ് ചോക്കാട് പുലത്തില്‍ റശീദിനെ(27)യാണ് സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകിട്ടോടെ കോഴിക്കോട് നിന്ന് ടാക്സിയില്‍ മലപ്പുറത്തേക്ക് വരികയായിരുന്ന ഇയാളെ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. 

മഞ്ചേരി പട്ടര്‍കുളത്ത് വച്ച് റശീദ് സഞ്ചരിച്ചിരുന്ന കാറിന് നേരെ മറ്റൊരു കാര്‍ ഇടിപ്പിച്ചാണ് സംഘം അപകടമുണ്ടാക്കിയതെന്ന് ടാക്സി ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. തൊട്ടുപിന്നാലെ റശീദിന്റെ ബന്ധുക്കളുമുണ്ടായിരുന്നു. ഇവരെത്തിയതോടെ നാലംഗ സംഘം ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. അതേസമയയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Malappuram, News, Kerala, Complaint, Police, Crime, Man abducted by gang of four in Malappuram

Keywords: Malappuram, News, Kerala, Complaint, Police, Crime, Man abducted by gang of four in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?