സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസ്; പ്രശസ്ത സംഗീതജ്ഞന്‍ കെലി കുറ്റക്കാരനെന്ന് കോടതി


ന്യൂയോര്‍ക്: (www.kvartha.com 29.09.2021) സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും പീഡിപ്പിച്ചെന്നുമുള്ള കേസില്‍ യു എസ് പോപ് സംഗീതജ്ഞന്‍ റോബര്‍ട് സില്‍വസ്റ്റര്‍ കെലി (54) കുറ്റക്കാരനാണെന്ന് കോടതി. ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയാണ് കുറ്റകാരനാണെന്ന് വിധിച്ചത്. 

നിലവില്‍ 9 കേസുകളാണ് പോപ് സംഗീതത്തിലെ 'റിഥം ആന്‍ഡ് ബ്ലൂ' എന്ന വകഭേദത്തിന്റെ രാജാവായി അറിയപ്പെടുന്ന കെലിക്കെതിരെയുള്ളത്. 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് സൂചന. 

News, World, International, New York, Singer, Case, Court, Accused, Singer R Kelly Found Guilty On All Counts In Abuse Trial


മൈകിള്‍ ജാക്‌സന്റെ 'യൂ ആര്‍ നോട് എലോണ്‍' എന്ന ഹിറ്റ്ഗാനം രചിച്ചത് 30 വര്‍ഷം നീണ്ട സംഗീത കരിയറുള്ള കെലിയാണ്. 1996 ല്‍ കെലി പുറത്തിറക്കിയ 'ഐ ബിലീവ് ഐ കാന്‍ ഫ്‌ലൈ' എന്ന ഗാനം ലോകമെമ്പാടും ഹിറ്റ് ആകുകയും 3 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

അതേസമയം കെലിയുടെ ആദ്യ വിവാഹവും വിവാദമായിരുന്നു. ആലിയ എന്ന പ്രശസ്ത പോപ് താരവുമായായിരുന്നു താരത്തിന്റെ ആദ്യ വിവാഹം. വധുവിന് വെറും 15 വയസായിരുന്നു പ്രായം. ആലിയ പിന്നീട് വിമാനാപകടത്തില്‍ മരിച്ചു.

Keywords: News, World, International, New York, Case, Singer, Court, Accused, Singer R Kelly Found Guilty On All Counts In Abuse Trial

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?