നാര്‍കോടിക് മാഫിയക്കെതിരെ വിശ്വാസി സമൂഹത്തിന്റെ ഐക്യനിരയുണ്ടാകണമെന്ന് മുസ്ലിം ലീഗ്; 'ഏതെങ്കിലും മതവുമായി കുട്ടിക്കെട്ടുന്ന പാല ബിഷപിന്റെ പ്രസ്താവന അര്‍ഥശൂന്യം'

തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.09.2021) ഭീകരമായ നാര്‍കോടിക് മാഫിയക്കെതിരെ വിശ്വാസി സമൂഹത്തിന്റെ യോജിച്ച മുന്നേറ്റം സാധ്യമാകണമെന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ഏതുവിധേനയും പണമുണ്ടാക്കാനുള്ള ആര്‍ത്തിയാണ് ഇത്തരം മാഫിയകള്‍ക്ക് പിന്നിലെന്നിരിക്കെ ഇതിനെ ഏതെങ്കിലും മതവുമായി കുട്ടിക്കെട്ടുന്ന പാല ബിഷപിന്റെ പ്രസ്താവന അര്‍ഥശൂന്യമാണെന്നും യഥാര്‍ഥ പ്രശ്‌നത്തെ വഴിതിരിച്ചുവിടാനേ ഇത്തരം വാദഗതികള്‍ കൊണ്ട് ഉപകരിക്കൂവെന്നും യോഗം ചൂണ്ടിക്കാട്ടി.

പാരിസ്ഥിക ആഘാതം സൃഷ്ടിക്കുന്നതും ആയിരങ്ങളെ കുടിയിറക്കാന്‍ സാഹചര്യമുണ്ടാക്കുന്നതുമായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും ഇതിന്റെ സര്‍വേ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെറുവത്തൂര്‍ - ചീമേനി - നല്ലോംപുഴ റോഡ് പുനരുദ്ധാരണ പ്രവൃത്തി സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്ന കാരണത്താല്‍ കരാറുകാരന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള യാത്ര ദുസഹമാണെന്നും പ്രവൃത്തി പുനരാരംഭിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
 
News, Kasaragod, Trikaripur, Muslim-league, President, Kerala, Meeting, Members, Muslim League requests unite against narcotics mafia.

പ്രസിഡണ്ട് കെ എം ശംസുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി അഡ്വ. എം ടി പി കരീം സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്‌മാന്‍, സെക്രടറി വി കെ ബാവ, മണ്ഡലം ഭാരവാഹികളായ ലത്വീഫ് നീലഗിരി, പി കെ സി റഊഫ് ഹാജി, എന്‍ കെ പി മുഹമ്മദ് കുഞ്ഞി, പി ഉമര്‍ മൗലവി, എ മുസ്ത്വഫ ഹാജി, എസ് ടി യു ജില്ലാ ജനറല്‍ സെക്രടറി ശരീഫ് കൊടവഞ്ചി എന്നിവര്‍ പ്രസംഗിച്ചു.

Keywords: News, Kasaragod, Trikaripur, Muslim-league, President, Kerala, Meeting, Members, Muslim League requests unite against narcotics mafia.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?