ചാമുണ്ഡി ഹിൽസ് പീഡനം: നാല് പ്രതികളുമായി പൊലീസ് സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് തുടങ്ങി
സൂപ്പി വാണിമേൽ
മൈസുറു: (www.kvarha.com 02.09.2021) ചാമുണ്ഡി ഹിൽസ് താഴ് വരയിൽ കഴിഞ്ഞ മാസം 24ന് എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പ്രതികളിൽ നാലു പേരുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ക്രമസമാധാന ചുമതലയുള്ള ഡെപ്യൂടി കമീഷനർ പ്രതീപ് ഗണ്ടിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
തമിഴ്നാടിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഈറോഡ് സ്വദേശി ഭൂപതി (24), തിരുപ്പൂർ അവിശനാശിയിലെ മുരുഗേശൻ (25), തൽവാടിയിലെ അരവിന്ദ് (34), തിരുപ്പൂരിലെ ജോസഫ് (36) എന്നിവരുമായാണ് തെളിവെടുക്കുന്നത്.
ചാമുണ്ഡിക്കുന്നുകളിലേക്കുള്ള ഊടുവഴിയിൽ പുൽത്തകിടിയും ഇടവിട്ട് പാറക്കൂട്ടങ്ങളും നിറഞ്ഞ ലളിതാദ്രിപുരയിലേക്കാണ് അക്രമികൾ പൊലീസ് സംഘത്തെ വഴിനടത്തിയത്. നാലു പ്രതികളുടേയും കഴുത്തിന് മുകളിലുള്ള ഭാഗം കണ്ണുകൾക്കും മൂക്കിനും നേരെ ദ്വാരങ്ങളുള്ള കറുത്ത തുണിയിൽ മൂടിയിരുന്നു. സൗഹൃദ ഭാവേനയാണ് പൊലീസ് എല്ലാ പ്രതികളോടും പെരുമാറുന്നതും ചോദ്യം ചെയ്യുന്നതും. കൂട്ട ബലാത്സംഗം നടന്നതായി പറയുന്ന 500 മീറ്റർ ചുറ്റളവിലുള്ള സ്ഥലം ഹരിത പശ്ചാത്തലമുള്ളതും പുൽത്തകിടി നിറഞ്ഞതുമാണ്.
അക്രമികൾ ഇരകളെത്തേടി പ്രവേശിച്ച വഴി, വിദ്യാർഥിനിയുടെ ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ അക്രമിച്ച സ്ഥലം, വിദ്യാർഥിനിയെ ഉപദ്രവിച്ച സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയ വഴി, അക്രമത്തിന് ശേഷം രക്ഷപ്പെ(ടുന്ന)ട്ട വഴി എന്നിവയെല്ലാം വിശദമായും ആവർത്തിച്ചു ചൂണ്ടിക്കാണിച്ച് മൊഴികളും ദൃശ്യങ്ങളും പൊലീസ് വീഡിയോവിൽ പകർത്തുന്നുണ്ട്. ഫോടോകളും എടുക്കുന്നു. കേസ് വിചാരണ വേളയിൽ പ്രൊസിക്യൂഷൻ വിഭാഗം പരാജയപ്പെട്ടേക്കാവുന്ന എല്ലാ പഴുതുകളും അടച്ച് കരുതലോടെയാണ് നീക്കമെന്ന് പൊലീസ് പറഞ്ഞു. ആളുകളും മാധ്യമപ്രവർത്തകരും ഈ മേഖലയിൽ പ്രവേശിക്കുന്നത് തടഞ്ഞാണ് പൊലീസ് മുന്നോട്ടു പോവുന്നത്.
Keywords: News, Karnataka, Police, Case, Arrest, Tamilnadu, Top-Headlines, Students,Photo, Chamundi Hills case: Police team started taking evidence with four accused.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment