യു എ ഇക്ക് അഭിമാനം; ആഗോളപരിസ്ഥിതി സംഘടനയായ ഇന്റർനാഷണൽ യൂനിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേചറിന്റെ പ്രസിഡന്റായി റസാൻ ഖലീഫ അൽ മുബാറക് തെരഞ്ഞെടുക്കപ്പെട്ടു

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 12.09.2021)
ആഗോളപരിസ്ഥിതി സംഘടനയായ ഇന്റർനാഷണൽ യൂനിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേചറിന്റെ പ്രസിഡന്റായി യു എ ഇ വനിത റസാൻ ഖലീഫ അൽ മുബാറക് തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിലെ മാർസെയ്‌ലിൽ നടന്ന വേൾഡ് കൺസർവേഷൻ കോൺഗ്രസിലാണ് തീരുമാനം. മുഹമ്മദ് ബിൻ സാഇദ് സ്പീഷിസ് കൺസർവേഷൻ ഫൻഡിന്റെയും അബുദബി പരിസ്ഥിതി ഏജൻസിയുടെയും മാനജിങ് ഡയറക്ടർ കൂടിയാണ് റസാൻ. യൂനിയന്റെ നേതൃനിരയിലേക്ക് 72 വർഷത്തിനിടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയും 1978-ന് ശേഷം പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന അറബ് ലോകത്തു നിന്നുള്ള വ്യക്തിയുമാണ് അവർ.

    
Dubai, Gulf, World, News, Top-Headlines, International, President, UAE, Abu Dhabi, Social Media, Razan Al Mubarak elected as president of International Union for Conservation of Nature.



യൂനിയന്റെ 15-മത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തുഷ്ടയാണെന്നും സുസ്ഥിരതയിലൂന്നിയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. അബുദബി പരിസ്ഥിതി ഏജൻസിയുടെ സെക്രടറി ജനറലായി 2010-ൽ ചുമതലയേൽക്കുമ്പോൾ സർകാർ ഏജൻസിയുടെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികൂടിയായിരുന്നു സ്ഥിരോത്സാഹിയും അർപണബോധവുമുള്ള റസാൻ.


പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ റസാൻ അൽ മുബാറകിനെ യു എ ഇ ഭരണാധികാരികൾ അഭിനന്ദിച്ചു. അബുദബി ക്രൗൺ പ്രിൻസും യു എ ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആലു നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആലു മക്തൂം എന്നിവർ ആശംസകളറിയിച്ചു.


റസാൻ ഖലീഫ അൽ മുബാറകിന്റെ നിയമനം ലോകത്തിലെ പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് തനിക്കുറപ്പുള്ളതായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.


തങ്ങളുടെ എല്ലാ ദേശീയ പ്രവർത്തകരിലും രാജ്യത്തിന്റെ പാരിസ്ഥിതിക നേട്ടങ്ങളിലും അഭിമാനിക്കുന്നു. രാജ്യത്തെ എല്ലാ പെൺകുട്ടികളിലും യു എ ഇ അഭിമാനം കൊള്ളുന്നുവെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. റസാൻ അൽ മുബാറകിന്റെ ഫോടോയും അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.


Keywords: Dubai, Gulf, World, News, Top-Headlines, International, President, UAE, Abu Dhabi, Social Media, Report By: Qasim Mo' hd udumbumthala, Razan Al Mubarak elected as president of International Union for Conservation of Nature.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?