വ്യാജ കോവിഡ് റിപോർട് തയ്യാറാക്കി വിൽപന നടത്തിയെന്ന കേസിൽ കേരളക്കാരൻ അറസ്റ്റിൽ

മംഗളൂരു: (www.kasargodvartha.com 02.09.2021) വ്യാജ കോവിഡ് നെഗറ്റീവ് സെർടിഫികെറ്റുകളും പാസ്പോർടുകളും തയ്യാറാക്കി ഓൺലൈൻ, സമൂഹ മാധ്യമം വഴി ഇടപാടുകാരെ കണ്ടെത്തി വിൽപന നടത്തിയെന്ന കേസിൽ കേരളക്കാരനായ യുവാവിനെ ഹുലിമാവു പൊലീസ് അറസ്റ്റ് ചെയ്തു.

   
Certificates, Passport, News, Mangalore, Thrissur, Case, Police, Kerala, College, Students, Lockdown, Man arrested for making, selling fake COVID-19 reports, passports.

 

തൃശൂർ സ്വദേശി നിപുൺ (30) ആണ് പിടിയിലായത്. 2000 മുതൽ 5000 വരെ രൂപയാണ് റിപോർടുകൾക്ക് ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ പാസ്പോർടിന് ആവശ്യക്കാരന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കാൽ ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് വാങ്ങിയതെന്നും പൊലീസ് അറിയിച്ചു.

അനെകൽ ഹുൽമാവുവിൽ വീട് കേന്ദ്രീകരിച്ചാണ് വ്യാജ നിർമാണം നടത്തിവന്നതെന്നും, കോളജ് വിദ്യാർഥികൾക്ക് പ്രവേശനം തരപ്പെടുത്തുന്ന ഏജന്റായി പ്രവർത്തിച്ച നിപുൺ കോവിഡ് ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി അതിജീവിക്കാൻ കണ്ടെത്തിയതാണ് വ്യാജ രേഖകളുടെ നിർമാണമെന്നും പൊലീസ് പറഞ്ഞു.

ഫെയ്സ്ബുക്, വാട്സ്ആപ് വഴി ഇടപാടുകാരെ കണ്ടെത്തി വ്യാജ രേഖകൾ കൈമാറി പണം ഓൺലൈനിൽ സ്വീകരിക്കുന്ന രീതിയാണ് അവലംബിച്ചത് എന്നും പൊലീസ് വെളിപ്പെടുത്തി.

റെയ്ഡിൽ വ്യാജ കോവിഡ് പരിശോധന റിപോർടുകൾ, വ്യാജ പാസ്പോർടുകൾ, ലാപ്ടോപ്, പ്രിന്റിംഗ് മെഷീൻ എന്നിവ പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.

Keywords: Certificates, Passport, News, Mangalore, Thrissur, Case, Police, Kerala, College, Students, Lockdown, Man arrested for making, selling fake COVID-19 reports, passports.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?