അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈകില്‍ സഞ്ചരിച്ച യുവാവിന് ദാരുണാന്ത്യം; അപകടത്തിനുശേഷം ഇറങ്ങി ഓടാന്‍ ശ്രമിച്ച കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു; കാറില്‍ നിന്നും ബിയര്‍ കുപ്പി കണ്ടെടുത്തതായി പൊലീസ്
തിരുവനന്തപുരം: (www.kvartha.com 06.09.2021) അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈകില്‍ സഞ്ചരിച്ച യുവാവിന് ദാരുണാന്ത്യം. പോത്തന്‍കോട് അയിരൂപ്പാറ പാറവിളാകം അയ്യപ്പക്ഷേത്രത്തിന് സമീപം സൂര്യഭവനില്‍ സുനില്‍കുമാര്‍- മോളി ദംപതികളുടെ മകന്‍ സൂരജ് (23) ആണ് അപടത്തില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 ന് തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ നഴ്‌സിങ് പരിശീലനത്തിന് എത്തിച്ച് മടങ്ങവേ മുട്ടത്തറ കല്ലുംമൂട്ടിലായിരുന്നു അപകടം.
സംഭവത്തില്‍ ഫോര്‍ട് പൊലീസ് കേസെടുത്തു. തിരുവല്ലത്ത് നിന്നും ബൈപാസിലൂടെ ഈഞ്ചക്കല്‍ ഭാഗത്തേക്ക് വരുകയായിരുന്നു സൂരജ്. സൂരജിന്റെ ബൈകിനെ അതേ ദിശയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ കല്ലുംമൂട്ടില്‍ വച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ സൂരജിനെ ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയല്‍ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
അപകടം നടന്ന ഉടന്‍ കാറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും അതില്‍ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് ഒരു ബിയര്‍ കുപ്പിയും ബാഗും മറ്റ് സാധനങ്ങളും കണ്ടെടുത്തതായും ഇത് പൊലീസുകാര്‍ അടിച്ചുമാറ്റിയെന്നും നാട്ടുകാര്‍ ആരോപിച്ചു.
Powered by Info News For You

ആറ്റിങ്ങല്‍ സ്വദേശികളായ ബിസിനസുകാരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ടയര്‍ ഇളകി തെറിച്ചു. അതിനിടെ കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കേസ് ഒതുക്കാന്‍ പൊലീസുകാര്‍ ഒത്തുകളിച്ചുവെന്നും പരിശോധനയ്‌ക്കെത്തിക്കാന്‍ വൈകിയെന്നും നാട്ടുകാര്‍ ആരോപിച്ചു.
കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രാഥമിക പരിശോധനയില്‍ കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചതാണോയെന്ന് അറിയാനായി കാറിലുണ്ടായിരുന്നവരുടെ രക്തം ശേഖരിച്ചു. ഇതിന്റെ ഫലം ഉടന്‍ ലഭിക്കും. മൃതദേഹം മെഡികെല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: മിഥുന. സഹോദരി : സൂര്യ.

Keywords: Young man died in bike accident, Thiruvananthapuram, News, Accidental Death, Police, Custody, Natives, Allegation, Kerala.
Powered by Info News For You

Comments
Post a Comment