'നീറ്റ് പരീക്ഷ ജീവിതത്തേക്കാള്‍ വലുതല്ല, നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍ പ്രിയപ്പെട്ടവരുടെ സഹായം തേടാന്‍ മറക്കരുത്'; വീഡിയോ സന്ദേശവുമായി പ്രമുഖ നടന്‍


ചെന്നൈ: (www.kvartha.com 19.09.2021) നീറ്റ് പരീക്ഷയും അതിന് പിന്നാലെയുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യകളും തമിഴ്‌നാട്ടില്‍ തുടര്‍ക്കഥകളായതോടെ വീഡിയോ സന്ദേശവുമായി തമിഴ് നടന്‍ സൂര്യ. നീറ്റ് പരീക്ഷ  ജീവിതത്തേക്കാള്‍ വലുതല്ല, നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍ പ്രിയപ്പെട്ടവരുടെ സഹായം തേടാന്‍ മറക്കരുതെന്ന് താരം പറയുന്നു. 'എനിക്ക് ഒന്നിനോടും ഭയമില്ലെ'ന്ന ആശയത്തിലുള്ള കവിത ചൊല്ലിയാണ് താരം സന്ദേശവുമായി എത്തിയത്.

News, National, India, Chennai, Actor, Cine Actor, Entertainment, Education, Social Media, Video, Students, Examination, Actor Suriya Reaches Out To NEET Aspirants, Says ‘An Exam Not Bigger Than Your Life’


തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയ 'അച്ചമില്ലൈ, അച്ചമില്ലൈ, അച്ചം എന്‍ബത്ത് ഇല്ലയെ' (എനിക്ക് ഒന്നിനോടും ഭയമില്ല) എന്ന കവിത ചൊല്ലി വീഡിയോ ആരംഭിച്ച സൂര്യ എല്ലാ വിദ്യാര്‍ഥികളും ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ ജീവിക്കണമെന്ന് ഒരു സഹോദരനെന്ന നിലയില്‍ നിങ്ങളോട് അപേക്ഷിക്കുകയാണെന്ന് പറയുന്നു.

പരീക്ഷ എന്നത് ജീവിതത്തേക്കാള്‍ വലുതല്ല. നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍, മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സഹായം തേടാന്‍ മറക്കരുത്. ഭയം, ഉത്കണ്ഠ, നിരാശ, വിഷാദം എന്നിവ കുറച്ച് സമയത്തിനുശേഷം ഇല്ലാതാകും എന്നാല്‍ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം, അത് നമ്മെ സ്‌നേഹിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന ആജീവനാന്ത ശിക്ഷയാണെന്നും സൂര്യ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

Keywords: News, National, India, Chennai, Actor, Cine Actor, Entertainment, Education, Social Media, Video, Students, Examination, Actor Suriya Reaches Out To NEET Aspirants, Says ‘An Exam Not Bigger Than Your Life’

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?