അഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ പൊതിഞ്ഞ പ്രണയഗീതം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു
കൊച്ചി:(www.kvartha.com 03.09.2021) അഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ പൊതിഞ്ഞ പ്രണയഗീതം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജോജി ജോൺസ് ആണ് പാട്ടിന് ഈണമൊരുക്കിയത്. റോബിൻ ഡാനിയൽ വരികള്‍ കുറിച്ചു. അഭിജിത്തിന്റെ സ്വരഭംഗിയിൽ പുറത്തുവന്ന ഈ മനോഹര മെലഡി ഇതിനോടകം ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞു.
ഈ മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത് ഷോജി സെബാസ്റ്റ്യനാണ്. ഛായാഗ്രഹണം അരുൺകുമാറും എഡിറ്റിംഗ് ബെൻ കാച്ചപ്പിള്ളിയും നിർവഹിച്ചിരിക്കുന്നു. രാകേഷ് ബാബുവും സ്റ്റെഫിയുമാണ് അഭിനേതാക്കൾ.
ആൽബം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ, മികച്ച ദൃശ്യാനുഭവവും പാട്ടിന്റെ സ്വരഭംഗിയും ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ആർ എം ക്രിയേഷൻസും പോപ് മീഡിയും ചേർന്നാണ് നിർമിച്ചത്.
Keywords: News, Kerala, Kochi, Song, Top-Headlines, Music Director, Actor, Actress, കേരള വാര്‍ത്ത, Abhijit Kollam's 'Hridayathil' wrapped love song is gaining attention on social media
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment