ഈ വര്‍ഷം ഇത് മൂന്നാമത്; അര്‍ധരാത്രി സൈനിക പരേഡുമായി ഉത്തരകൊറിയ, അഭിവാദ്യവുമായി കിം ജോങ് ഉന്‍


പ്യോങ്‌യാങ്: (www.kvartha.com 09.09.2021) രാജ്യത്തിന്റെ സ്ഥാപക വാര്‍ഷികത്തില്‍ അര്‍ധരാത്രി സൈനിക പരേഡ് നടത്തി ഉത്തരകൊറിയ. പരേഡിന് അഭിവാദ്യവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എത്തിയിരുന്നു. യുദ്ധവിമാനങ്ങളടക്കം പരേഡില്‍ പങ്കെടുത്തുവെന്നാണ് വിവരം.

ഉത്തരകൊറിയയുടെ പരേഡ് വിവരം ദക്ഷിണകൊറിയയും സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സൈനിക സംവിധാനങ്ങള്‍ മുഴുവന്‍ പരേഡിനായി അണിനിരന്നോയെന്നത് പരിശോധിക്കുകയാണെന്നും ദക്ഷിണകൊറിയ അറിയിച്ചു. രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങിലെ കിം ഇല്‍ സുങ് സ്‌ക്വയറിലായിരുന്നു പരേഡ്.

News, World, International, North Korean leader, Military, Kim Jong Il, North Korea’s Kim Jong Un presides over late-night parade


ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഉത്തരകൊറിയ ഇത്തരത്തില്‍ പരേഡ് നടത്തുന്നത്. കഴിഞ്ഞ ഒക്‌ടോബറിലും ജനുവരിയിലുമാണ് നേരത്തെ പരേഡ് നടത്തിയിരുന്നത്. ഒക്‌ടോബറിലെ സൈനിക പരേഡില്‍ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചിരുന്നു. ജനുവരിയിലും ഉത്തരകൊറിയ സമാനമായ പരേഡ് നടത്തിയിരുന്നു.

യുദ്ധവിമാനങ്ങളടക്കം പരേഡില്‍ പങ്കെടുത്തുവെന്ന് കൊറിയന്‍ ദേശീയ വാര്‍ത്ത ഏജന്‍സി റിപോര്‍ട് ചെയ്തു. ക്രീം നിറത്തിലുള്ള സ്യൂട് ധരിച്ച് സൈനികരെ അഭിവാദ്യം ചെയ്യുന്ന കിം ജോങ് ഉനിന്റെ ചിത്രം ദ റോഡോങ് സിന്‍മുണ്‍ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Keywords: News, World, International, North Korean leader, Military, Kim Jong Il, North Korea’s Kim Jong Un presides over late-night parade

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?