വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം; ന്യൂഡെൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം

ന്യൂഡെൽഹി: (www.kvartha.com 11.09.2021) ആക്രമണ ഭീഷണിയെ തുടര്‍ന്ന് ന്യൂഡെൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം. വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ പരിശോധന കൂട്ടിയത്.

വ്യാഴാഴ്ച രാത്രി 10.30 ഓടെ റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലൻഡനിലേക്കുള്ള എയര്‍ ഇൻഡ്യ വിമാനം തകര്‍ക്കുമെന്നായിരുന്നു അഞ്ജാതന്‍റെ ഭീഷണി സന്ദേശം.

News, New Delhi, Airport, National, India, Bomb, Bomb Threat, Top-Headlines, Flight, Air India flight,

അമേരികയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം വെള്ളിയാഴ്ച ലൻഡനിലേക്ക് തിരിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു.

വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രാത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Keywords: News, New Delhi, Airport, National, India, Bomb, Bomb Threat, Top-Headlines, Flight, Air India flight, 'Like 9/11': Delhi's IGI airport on alert after threat call to 'blow up' Air India flight.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?