'രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പിച്ചു'; യുവതിയും കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: (www.kasargodvartha.com 06.09.2021) രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഭാര്യയും 5 വയസുള്ള കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചതായി പൊലീസ്. നഗരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവഴന്നൂര്‍ പന്തുവിള സുദിന്‍ ഭവനില്‍ ബിന്ദു(40), രെജിന്‍(5) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം നഗരൂരിലാണ് നാടിനെ നടുക്കിയ സംഭവം. 

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് രജിലാലിനെ (40) മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രജിലാല്‍ ഐസിയുവില്‍ ചികിത്സലിയാണ്. കുടുംബവഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

News, Kerala, State, Top-Headlines, Thiruvananthapuram, Crime, Police, House-wife, Child, Death, Obituary, Treatment, Dead Body, Mother and son found dead in Thiruvananthapuram

ഒന്നര വര്‍ഷമായി ബിന്ദുവും രജിലാലും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ബിന്ദുവിന്റെ ആദ്യ ഭര്‍ത്താവിലെ ഒരു മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് രജിലാല്‍.

Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Crime, Police, House-wife, Child, Death, Obituary, Treatment, Dead Body, Mother and son found dead in Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?