നാര്‍കോടിക് ജിഹാദ്; രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് മുന്നില്‍ സര്‍കാര്‍ നോക്കുകുത്തിയാകുന്നു; സോഷ്യല്‍ മീഡിയയിലെ ഫേക് ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷം വളര്‍ത്താനുള്ള ശ്രമം സജീവമെന്നും വിഡി സതീശന്‍
തിരുവനന്തപുരം: (www.kvartha.com 13.09.2021) നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തെ ഉപയോഗിച്ച് രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് മുന്നില്‍ സര്‍കാര്‍ നോക്കുകുത്തിയാകുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സോഷ്യല്‍ മീഡിയയിലെ ഫേക് ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷം വളര്‍ത്താനുള്ള ശ്രമം സജീവമായി നടക്കുമ്പോള്‍ സംസ്ഥാന സര്‍കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ കതോലിക സഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ സംഘപരിവാറിന്റെ അജന്‍ഡയ്ക്ക് മുന്നില്‍ വീഴരുതെന്നാണ് രണ്ട് സമുദായങ്ങളോടും അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ഗൗരവമായ ആരോപണങ്ങള്‍ സഭ മുന്നോട്ട് വെക്കുന്നുവെങ്കില്‍ അത് പൊലീസ് അന്വേഷിക്കട്ടെ. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് സര്‍കാരിന് നല്‍കി നടപടി സ്വീകരിപ്പിക്കണം. പറയുന്നത് വസ്തുതയല്ലെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സര്‍കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു.
യഥാര്‍ഥത്തില്‍ കേരളത്തില്‍ ഈ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും മനഃപൂര്‍വം പ്രശ്നം വഷളാക്കി ലാഭംകൊയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സര്‍കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാന്‍ സംസ്ഥാന സര്‍കാര്‍ തയാറാകണമെന്നും കോണ്‍ഗ്രസിന്റെ എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ സര്‍കാരിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരു വിഭാഗങ്ങളേയും വിളിച്ച് ചര്‍ച്ച നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇരുസമുദായങ്ങള്‍ പ്രതിഷേധവും ജാഥയും നടത്തി പരസ്പരം വിദ്വേഷം വളരുമ്പോള്‍ സര്‍കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സിപിഎമിന് ഈ വിഷയത്തില്‍ ഒരു നയം ഇല്ല. തമ്മിലടിക്കുന്നെങ്കില്‍ അടിച്ചോട്ടെ എന്ന അജന്‍ഡ സിപിഎമിന് ഉണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പാര്‍ടി സെക്രട്ടറിയുടെ പ്രതികരണമെന്നും സതീശന്‍ ആരോപിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് ഇതില്‍ കക്ഷിചേരില്ലെന്നും സതീശന്‍ പറഞ്ഞു. രണ്ട് സമുദായങ്ങളും സംയമനം പാലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പ്രകടനങ്ങള്‍ നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടുപോയാല്‍ ഇങ്ങനെ ഒരു പ്രശ്നം ആഗ്രഹിക്കുന്നവര്‍ക്ക് വളരാനുള്ള വളംവെച്ച് കൊടുക്കലായി അത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ കേരളത്തില്‍ വലിയ കാംപയിന്‍ ഉണ്ടാകണം. മതേതരത്വത്തിന്റെ പതാകവാഹകരായി കേരളം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാവരും രംഗത്തുവരണമെന്നാണ് പറയാനുള്ളത്. കേരളത്തിലെ സാഹിത്യകാരന്‍മാര്‍, എഴുത്തുകാര്‍ എന്നിവര്‍ പുരോഗമന ചിന്താഗതിയോടെ മുന്നോട്ട് വരുമെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രത്യാശിക്കുന്നതായും സതീശന്‍ പറഞ്ഞു.
Keywords: VD Satheesan against government in Narcotic Jihad remark, Thiruvananthapuram, News, Politics, Congress, Allegation, Religion, Kerala.
Powered by Info News For You

Comments
Post a Comment