കരിപ്പൂർ വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തതയെന്ന് കേന്ദ്ര അന്വേഷണ സംഘത്തിന്റെ റിപോർട്

ന്യൂ ഡൽഹി: (www.kvartha.com 12.09.2021) കരിപ്പൂർ വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തതയെന്ന് കേന്ദ്ര അന്വേഷണ സംഘത്തിന്റെ റിപോർട്. ടേബിൾ ടോപ് റൺവേയിൽ അപായ മുന്നറിയിപ്പുകൾ കുറവാണെന്നും റിപോർടിൽ പറയുന്നു. റൺവേയിൽ സെൻട്രൽലൈട്ടുകളും സ്ഥാപിച്ചിട്ടില്ല. റൺവേ വികസനം വേഗത്തിൽ പ്രാവർത്തികമാക്കണമെന്നും റിപോർടിലുണ്ട്.
വിമാനത്താവളത്തിലെ സ്ഥല പരിമിതി മൂലം രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് ഉള്ളിലേക്ക് കടക്കാൻ തടസമാണെന്നും റൺവേയിലേക്ക് എത്താനുള്ള റോഡിൻ്റെ വീതി കൂട്ടണമെന്നും നിർദേശിക്കുന്നു.
വിമാനത്താവള മെഡികൽ സംഘത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കണമെന്നും റിപോർടിൽ പറയുന്നു.

കരിപ്പൂർ വിമാന ദുരന്തമുണ്ടായത് തികച്ചും പൈലറ്റിൻ്റെ ശ്രദ്ധയില്ലായ്മ മൂലമാണെന്നുള്ള റിപോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റൺവേയുടെ പകുതിയും കഴിഞ്ഞായിരുന്നു വിമാനം താഴെയിറക്കിയിരുന്നതെന്നും റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറിയതായും റിപോർട് വ്യക്തമാക്കുന്നു. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോവുകയായിരുന്നുവെന്നും ഇന്ധന ടാങ്കിൽ 
ചോർചയുണ്ടായിയെന്നും അന്വേഷണ സംഘം പറയുന്നു.


Keywords: News, India, Country,  Kozhikode, Karipur Airport, Airport, Air Plane, Central, Investigation-Report, The Central Investigation Team (SIT) has reported a lack of infrastructure at the Karipur airport


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?