'ഗുലാബ്' ചുഴലിക്കാറ്റ്; കേരളത്തിലും പരക്കെ മഴ; ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെലോ അലേര്‍ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: (www.kvartha.com 27.09.2021) ബംഗാള്‍ ഉള്‍കടലിലെ 'ഗുലാബ്' ചുഴലിക്കാറ്റിന്റെ സ്വാധീന ഫലത്തില്‍ കേരളത്തിലും പരക്കെ മഴ. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലേര്‍ട് ഉണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ഒഡീഷ- ആന്ധ്ര തീരം തൊട്ടു.

Heavy rainfall likely in Kerala, yellow alert in various districts, Thiruvananthapuram, News, Rain, Trending, Cyclone, Kerala

പസിഫിക് സമുദ്രത്തില്‍ ശക്തമായി തുടരുന്ന 'മിണ്ടുല്ലെ' ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിച്ച് വീണ്ടും ന്യൂനമര്‍ദത്തിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവില്‍ മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത.

ഗഞ്ചന്‍, ഗഞ്ചപട്ടി, കണ്ഡമാല്‍ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളില്‍ 48 മണിക്കൂര്‍ നേരത്തേക്കു റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.

Keywords: Heavy rainfall likely in Kerala, yellow alert in various districts, Thiruvananthapuram, News, Rain, Trending, Cyclone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?