സുപ്രീം കോടതി ന്യായാധിപയായി ജസ്റ്റിസ് ബി വി നാഗരത്ന; മാണ്ട്യയുടെ സ്വന്തം

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 01.09.2021) ജസ്റ്റിസ് ബി വി നാഗരത്ന രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ന്യായാധിപയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ അത് മാണ്ട്യയുടെ സന്തോഷമായി. 2027ൽ സുപ്രിം കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റീസാവാൻ പോവുന്ന അവർ മാണ്ട്യ ജില്ലയിൽ പാണ്ഡവപുര താലൂകിൽ ഏങ്കളഗുപ്പെ ചത്ര ഗ്രാമത്തിലാണ് പിച്ചവെച്ചത്.

  



വീട്ടിൽ ഇപ്പോൾ താമസിക്കുന്ന അമ്മാവൻ സീതാരാമയ്യയും അമ്മായി പ്രേമമ്മയും നാഗരത്നയുടെ ശൈശവ, ബാല്യകാലം ഓർത്തു. ബെംഗളുറു സോഫിയ സ്കൂളിൽ നിന്നാണ് എസ് എസ് എൽ സി പാസായത്. പിതാവ് സുപ്രീംകോടതി ജഡ്ജ് ആയതിനാൽ ഡൽഹിയിലായിരുന്നു തുടർപഠനം. ഡൽഹീ ലോകോളജിൽ നിന്ന് 1987ൽ ബിരുദം നേടി. കർണാടക ഹൈകോടതിയിൽ അഭിഭാഷക വൃത്തിയാരംഭിച്ച അവർ 2008ൽ ഹൈകോടതി അഡി.ജഡ്ജായി. 2010ൽ മുഴുസമയ ന്യായാധിപ പദവിയിലെത്തി. അമ്മാവന്റെ മകൻ ഇ എസ് ഇന്ദ്രേശ് കർണാടക ഹൈകോടതി ജഡ്ജിയാണ്. ഒഴിവു കാലങ്ങളിൽ നാഗരത്ന പിറന്ന ഗ്രാമത്തിൽ എത്താറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

ഈ കുടുംബത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റീസാവും നാഗരത്ന. പിതാവ് ഇ എസ് വെങ്കടരാമയ്യ രാജ്യത്തിന്റെ പത്തൊമ്പതാമത് ചീഫ് ജസ്റ്റീസായി 1989ൽ ആറു മാസം പ്രവർത്തിച്ചിരുന്നു. 1962 ഒക്ടോബർ 30നാണ് നാഗരത്ന ജനിച്ചത്.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി ഓൺലൈനിലാണ് ചൊവ്വാഴ്ച ഒമ്പത് ജസ്റ്റിസുമാരുടെ സത്യപ്രതിജ്ഞ നടന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക സർകാറിനെ മുൾമുനയിൽ നിറുത്തിയവയുൾപെടെ നിരവധി ശ്രദ്ധേയ വിധിപ്രസ്താങ്ങൾ നടത്തിയ കർണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക, മുൻ ഗുജറാത്ത് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വിക്രം നാഥ്, മുൻ സിക്കിം, ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരി, തെലങ്കാന മുൻ ചീഫ് ജസ്റ്റിസ് ഹിമ കൊഹ്‌ലി, മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാർ, മുൻ മദിരാശി ഹൈകോടതി ജഡ്ജി ജസ്റ്റിസ് എം എം സുന്ദരേശ്, മുൻ ഗുജറാത്ത് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബേള എം ത്രിവേദി, മുൻ അഡി.സോളിസിറ്റർ ജനറൽ ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് സത്യപ്രതിജ്ഞ ചൊല്ലിയ മറ്റു ജസ്റ്റിസുമാർ.

Keywords: Mangalore, Karnataka, News, Court, High-Court, Top-Headlines, Andhra Pradesh, Supreme Court, Chief Justice, Bangalore, Justice BV Nagaratna appointed as Supreme Court judge.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?