വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി


കൊല്ലം: (www.kvartha.com 09.09.2021) വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയതായി പരാതി. ആയുധങ്ങളുമായി മുഖംമൂടിധരിച്ചെത്തിയ അഞ്ചംഗ സംഘം വീട്ടുകാരെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവര്‍ന്നതായി പരാതിയില്‍ പറയുന്നു. കൊല്ലം കുണ്ടറയിലാണ് സംഭവം. 

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അക്രമികളെല്ലാം മലയാളികളാണെന്നും ജയചന്ദ്രന്റെ പക്കല്‍ പണമുണ്ടെന്ന് അറിയുന്നവരാണെന്നും പരിചയക്കാരായിരിക്കാമെന്നും പൊലീസ് പറഞ്ഞു. 

News, Kerala, State, Kollam, Theft, Robbery, Complaint, Police, Gold, Finance, Complaint that man robbed of two lakh and gold ornaments in Kollam


ചിട്ടിയും പണമിടപാടും നടത്തുന്ന കുണ്ടറ സ്വദേശിയായ ജയചന്ദ്രന്റെ വീട്ടില്‍ നിന്നുമാണ് 19 പവനും 2 ലക്ഷം രൂപയും കൊള്ള സംഘം കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ജയചന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ്; ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് തന്നെയും സഹോദരി അമ്പിളിയേയും മര്‍ദിച്ചവശരാക്കിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ചിട്ടിയുടെ പിരിവ് കഴിഞ്ഞ് ജയചന്ദ്രന്‍ വീട്ടിലെത്തിയ നേരം നോക്കിയാണ് അക്രമി സംഘമെത്തിയത്.

ടിവിയുടെ ശബ്ദം കൂട്ടിവച്ച് അക്രമികള്‍ ജയചന്ദ്രനെ മര്‍ദിച്ചവശനാക്കിയ ശേഷം പണം ആവശ്യപ്പെട്ടു. 4 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന 2 ലക്ഷം രൂപയും അലമാരകള്‍ കുത്തിത്തുറന്ന് 19 പവനോളം സ്വര്‍ണവും അക്രമി സംഘം കൈക്കലാക്കി. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ച് വാങ്ങിയ ശേഷം വീട് പുറത്തുനിന്നും പൂട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കെട്ടുകളഴിച്ച് വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.  
 
Keywords: News, Kerala, State, Kollam, Theft, Robbery, Complaint, Police, Gold, Finance, Complaint that man robbed of two lakh and gold ornaments in Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?