ഇരുചക്രവാഹനങ്ങളിൽ താക്കോൽ വെച്ച് പോകുന്നവർ സൂക്ഷിക്കുക; തിരിച്ചുവരുമ്പോൾ ചിലപ്പോൾ വണ്ടി കാണില്ല; യുവാവിനെ അറസ്റ്റ് ചെയ്ത് പൊറുതിമുട്ടി പൊലീസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.09.2021) ഇരുചക്ര വാഹനങ്ങളിൽ താക്കോൽ വെച്ച് പോകുന്നവർ സൂക്ഷിക്കുക. ചിലപ്പോൾ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നവാസ് (38) അവിടെയുണ്ടാകും. താക്കോൽ ഉള്ള ഇരുചക്രവാഹനങ്ങൾ മാത്രം കൊണ്ടു പോകുകയെന്നത് നവാസിൻ്റെ ഹോബിയാണെന്നാണ് പൊലീസ് പറയുന്നത്.
മാസങ്ങൾക്ക് മുമ്പ് ബൈക് മോഷ്ടിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ നവാസ് അടുത്തിടെയാണ് റിമാൻഡ് കാലാവധി കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. നവാസ് യഥാർഥത്തിൽ ബൈക് മോഷ്ടാവ് ആണോയെന്ന കാര്യത്തിൽ പൊലീസിന് പോലും ആശയകുഴപ്പമുണ്ട്.
ഏകദേശം 20 ലധികം ഇരുചക്രവാഹനങ്ങൾ നവാസ് കൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. എല്ലാം ഉടമസ്ഥർ താക്കോൽ വാഹനത്തിൽ വെച്ച് പോയതാണ്. ഇരുചക്രവാഹനം എന്നത് നവാസിനെ സംബന്ധിച്ചടത്തോളം ഒരുതരം ഹരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പൊലീസ് പറയുന്നതിങ്ങനെ: 'സദാസമയവും ടൗണുകളിൽ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായ നവാസ് ഇരുചക്രവാഹനങ്ങളും പരിശോധിക്കും. നൂറിൽ ഒന്നെങ്കിലും വാഹനങ്ങളിൽ താക്കോൽ ഉള്ളതായി കാണുമെന്നാണ് നവാസിന്റെ പക്ഷം. സാധനങ്ങൾ വാങ്ങാൻ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട് പെട്ടന്ന് വരാമെന്നു കരുതി താക്കോൽ എടുക്കാതെ പോകുന്നവരാണ് പലരും. ഇവിടെയാണ് നവാസിന്റെ ഹോബിക്ക് പലരും ഇരയാകുന്നത്.
ഇരുചക്രവാഹനം എടുത്ത് അടുത്ത ടൗണിൽ എത്തിയാൽ കൊണ്ടുവന്ന വാഹനം അവിടെ ഉപേക്ഷിച്ച് അടുത്തത് തേടി പോകും. ഒരു ദിവസം തന്നെ മൂന്നും നാലും ബൈകുകൾ വരെ കൊണ്ടുപോയ ചരിത്രമുണ്ട്. പലരും വാഹനമോഷണത്തിന് പൊലീസിൽ പരാതി നൽകും. കേസെടുക്കുന്ന പൊലീസ് നവാസിനെ പൊക്കും. ജയിലിൽ നിന്നും ഇറങ്ങിയാൽ വീണ്ടും അതേ പണി തുടങ്ങും. കൊണ്ടുപോകുന്ന ബൈകുകൾ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ വീട്ടിൽ കൊണ്ടു പോകുകയോ ചെയ്യാറില്ല. നിർത്തിയിട്ട വാഹനങ്ങൾ എടുത്തുകൊണ്ടുപോയി എണ്ണ തീർന്നാൽ ഉപേക്ഷിക്കുക എന്നതാണ് നവാസിൻ്റെ രീതി.'
ഇത് എന്ത് തരം ഹോബിയാണെന്നാണ് പൊലീസും ചിന്തിക്കുന്നത്. മോഷണത്തിന് പിന്നിൽ നവാസാണെന്ന് അറിഞ്ഞാൽ പലരും കേസ് കൊടുക്കാതെ പ്രശ്നം പറഞ്ഞ് തീർക്കുകയാണ് പതിവ്. കഴിഞ്ഞദിവസം മാവുങ്കാൽ പുതിയ കണ്ടം ബസ് സ്റ്റോപിന് സമീപത്ത് നിർത്തിയിട്ട വെള്ളിക്കോത്ത് സ്വദേശി ലോഹിതാക്ഷന്റെ കെ എൽ 60 എഫ് 4358 സ്കൂടെർ കാണാതായിരുന്നു. താക്കോൽ സ്കൂടെറിൽ തന്നെയുണ്ടായിരുന്നു . ഉടൻ തന്നെ ലോഹിതാക്ഷൻ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി .
താക്കോൽ സ്കൂടെറിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ലോഹിതാക്ഷൻ പറഞ്ഞതോടെയാണ് പോലീസിന് നവാസിനെ കുറിച്ച് ഓർമ വന്നത്. ഉടൻ ബസ് സ്റ്റോപിനടുത്തെത്തി. സമീപത്തെ ഉടമകൾക്ക് നവാസിൻ്റെ ഫോടോ കാണിച്ചു കൊടുത്തു. സമീപത്തെ സിസിടിവി ദൃശ്യ ങ്ങളും പരിശോധിച്ചു. ഇത്തരമൊരാൾ വന്നിരുന്നുവെന്ന് ഉറപ്പാക്കിയതിന് പിന്നാലെ സിസിടിവി പരിശോധനയിലും നവാസാണെന്ന് വ്യക്തമായി. ഉടൻ പൊലീസ് നവാസിനെ തേടി വീട്ടിലേക്ക് പോയി. വീട്ടിൽ അന്വേഷിച്ചപ്പോൾ രാവിലെ ബസ് കയറി പോയിരുന്നുവെന്നാണ് പറഞ്ഞത്. പരിശോധനയിൽ കെ എസ്ആർടിസി ഡിപോയ്ക്ക് സമീപം സ്കൂടെർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അവിടെ വെച്ച് നവാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹൊസ്ദുർഗിൽ മാത്രം നവാസിനെതിരെ നാലുകേസുകളുണ്ട്.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kerala, News, Theft, Robbery, Bike-Robbery, Bike, Top-Headlines, Police, Melparamba, Arrest, Remand, Jail, Case, Mavungal, Scooter, Complaint, Hosdurg, Two wheeler theft; One arrested.
Powered by Info News For You

Comments
Post a Comment