ജാമ്യത്തിലിറങ്ങി മുങ്ങിയ കഞ്ചാവ് കേസ് പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാസർകോട്: (www.kasargodvartha.com 15.09.2021) ജാമ്യത്തിലിറങ്ങി മുങ്ങിയ കഞ്ചാവ് കേസ് പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിലായി. തിരുവനന്തപുരം വക്കത്തെ രത്‌നാകരനെ (45) ആണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
   
Kasaragod, Kerala, News, Top-Headlines, Arrest, Kanjavu, Police, Case, Thiruvananthapuram, Railway Station, Bail, Jail, Investigation, Accused in cannabis case arrested after many years later.

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 2013 ജൂൺ എട്ടിന് കഞ്ചാവുമായി രത്നാകരൻ, നെടുങ്കണ്ടത്തെ അനസ് എന്നിവർ അറസ്റ്റിലായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം രത്‌നാകരൻ മുങ്ങി നടക്കുകയായിരുന്നു. അനസ് ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്.

അന്വേഷണത്തിനിടെ കായംകുളത്ത് നിന്നാണ് എസ് ഐ വിഷ്ണുപ്രസാദ്, രാഘുനാഥൻ, രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. തുടർന്ന് കാസർകോട്ട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Keywords: Kasaragod, Kerala, News, Top-Headlines, Arrest, Kanjavu, Police, Case, Thiruvananthapuram, Railway Station, Bail, Jail, Investigation, Accused in cannabis case arrested after many years later.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?