നിങ്ങൾ സൗദിയിലേക്ക് പോകുന്നുണ്ടോ? എങ്കിൽ യാത്രക്ക് മുമ്പ് സ്‍മാർട് ഫോണുകളിൽ 'തവകൽന' ഇൻസ്റ്റാൾ ചെയ്യാൻ മറക്കരുത്

റിയാദ്: (www.kvartha.com 18.09.2021) നിങ്ങൾ സൗദിയിലേക്ക് പോകുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കുക, യാത്രക്ക് മുമ്പ് സ്‍മാർട് ഫോണുകളിൽ 'തവകൽന' എന്ന ആപ് ഇൻസ്റ്റാൾ ചെയ്യാൻ മറക്കരുത്.

തൊഴിൽ, സന്ദർശക വിസകളിൽ വരുന്ന മുഴുവനാളുകളും ഇത് നിർബന്ധമായി ഇൻസ്റ്റാൾ ചെയ്യണം. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

News, Riyadh, Gulf, Saudi Arabia, Passengers, Social Media, Top-Headlines, COVID-19, World, Saudi Civil Aviation Authority, Tawakkalna app,

യാത്രക്കാരെ കൊണ്ടു വരുന്ന വിമാനക്കമ്പനികൾ യാത്ര തിരിക്കും മുമ്പ് ഈ ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മൊബൈൽ ഫോണിലേക്ക് ആപിൾ സ്റ്റോറിൽ നിന്നോ പ്ലേസ്റ്റോറിൽ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തിട്ടാൽ സൗദിയിലെത്തി എട്ടു മണിക്കൂറിനകം ഓപെൺ ചെയ്ത് രജിസ്റ്റർ ചെയ്യണം.

രാജ്യത്തുള്ളവരുടെ ആരോഗ്യ സ്ഥിതി കാണിക്കുന്ന മൊബൈൽ ആപാണ് തവകൽന. ഈ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നവർക്ക് മാത്രമേ സൗദിയിൽ കടകളിൽ കയറാനോ ജോലി സ്ഥലത്ത് പ്രവേശിക്കാനോ ജോലി ചെയ്യാനോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനോ കഴിയൂ.

കോവിഡ് വാക്‌സിൻ കുത്തിവെപ്പ് പൂർത്തീകരിച്ചവരുടേതാണ് ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നത്. ഇതിന് പുറമെ മറ്റു പല സിവിലിയൻ സേവനങ്ങളും താവക്കൽനയിൽ ലഭിക്കും.

Keywords: News, Riyadh, Gulf, Saudi Arabia, Passengers, Social Media, Top-Headlines, COVID-19, World, Saudi Civil Aviation Authority, Tawakkalna app, Saudi Civil Aviation Authority urges travelers to Saudi Arabia to install Tawakkalna app.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?