കൊളസ്‌ട്രോള്‍ ചികിത്സയ്ക്ക് പുതിയ മരുന്നിന്റെ ഉപയോഗത്തിന് ബ്രിടനില്‍ അനുമതി
ലണ്ടന്‍: (www.kvartha.com 02.09.2021) കൊളസ്‌ട്രോള്‍ ചികിത്സയ്ക്ക് പുതിയ മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കി ബ്രിടന്‍. സ്വിസ് കമ്പനിയായ നൊവാര്‍ടിസ് കമ്പനിയുടെ ലെക്‌വിയോ എന്ന മരുന്നിനാണ് ബ്രിടന്‍ അനുമതി നല്‍കിയത്. ഈ മരുന്നിന്റെ ജനറിക് പേര് ഇന്‍ക്ലിസിറാന്‍ എന്നാണ്. പൊതു ആരോഗ്യസംവിധാനം വഴിയായിരിക്കും കുത്തിവയ്പ് നടത്തുക.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് ഈ മരുന്നിന്റെ കുത്തിവയ്പ് നല്‍കുന്നത്. കൊളസ്‌ട്രോള്‍ കുറക്കുന്ന സ്റ്റാറ്റിന്‍സ് മരുന്നിനൊപ്പമാണ് കുത്തിവയ്പ് എടുക്കേണ്ടത്. നൊവാര്‍ട്ടിസുമായി സഹകരിച്ച് ഉയര്‍ന്ന കൊളസ്‌ട്രോളുള്ള മൂന്നു ലക്ഷം പേര്‍ക്ക് മൂന്നു വര്‍ഷംകൊണ്ട് കുത്തിവയ്പ് നല്‍കാനാണ് പദ്ധതി.
പുതിയ മരുന്ന് ഉപയോഗിക്കുന്നതോടെ അടുത്ത പതിറ്റാണ്ടില്‍ 55,000 ഹൃദയസ്തംഭനം തടുക്കാന്‍ കഴിയുമെന്നും 30,000 ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്രിടന്‍. ബ്രിടീഷ് ഹേര്‍ട് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് 75 ലക്ഷത്തലധികം ഹൃദ്രോഗികളാണ് ബ്രിടനിലുള്ളത്.
Keywords: London, News, World, Health, Treatment, Novartis, Britain, Novartis signs deal with Britain's NHS for new cholesterol drug Leqvio
Powered by Info News For You

Comments
Post a Comment