സ്പ്രിംക്ളർ കരാർ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് പരിശോധനാ സമിതി

തിരുവനന്തപുരം: (www.kvartha.com 01.09.2021) സ്പ്രിംക്ളർ കരാർ മുഖ്യമന്ത്രിയുടെ അറിവോടെയല്ലന്ന് പരിശോധനാ സമിതി റിപോർട് . കരാറിന്റെ ഉത്തരവാദി മുൻ ഐ ടി സെക്രടറി എം ശിവശങ്കർ ആണെന്നും മുഖ്യമന്ത്രിക്കും ചീഫ് സെക്രടറിക്കും ഇതിനെ കുറിച്ച് അറിവില്ലായിരുന്നെനും റിപോർടിൽ പറയുന്നു. ഡാറ്റ ചോർന്നിട്ടില്ലെന്നും ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ലായെന്നും റിപോർടിൽ സൂചിപ്പിക്കുന്നു.
< !- START disable copy paste -->
Top-Headlines, News, Thiruvananthapuram, Report, Minister, Pinarayi Vijayan, Review committee said that sprinkler agreement was not with knowledge of Chief Minister.


മുൻ വ്യോമയാന സെക്രടറി മാധവൻ നമ്പ്യാറും, സൈബർ വിദഗ്ദനുമായ ഗുൽഷൻറായിയുടേ രണ്ടം​ഗ സമിതിയെ ആണ് സ്പ്രിംക്ളർ കരാറുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സംസ്ഥാന സർകാർ നിയോ​ഗിച്ചിരുന്നത്. ഈ അന്വേഷണ റിപോർട് സർകാരിന് സമർപ്പിക്കുകയും റിപോർട് പരിശോധിക്കുന്നതിനായി മുൻ നിയമ സെക്രടറി ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോ​ഗിച്ചത്. ഇതിലെ റിപോർടിലാണ് സ്പ്രിംക്ളർ കരാർ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് പറയുന്നത്.

മുഖ്യമന്ത്രിയെ കൂടാതെ ഉന്നതാധികാര സമിതിയോ, നിയമവകുപ്പോ, തദ്ദേശ വകുപ്പോ, ആരോ​ഗ്യവകുപ്പോ ഈ കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ലായെന്നാണ് റിപോർടിൽ വ്യക്തമാക്കുന്നത്. സ്റ്റോർ പർചേസ് മാന്വൽ പ്രകാരമാണ് ഐടി സെക്രടറി ഈ കരാർ ഒപ്പിട്ടതെന്നും കരാറുമായി പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ലായെന്നും റിപോർട് പറയുന്നു.


Keywords: Top-Headlines, News, Thiruvananthapuram, Report, Minister, Pinarayi Vijayan, Review committee said that sprinkler agreement was not with knowledge of Chief Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?