ബാഹുബലിയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച പ്രശസ്ത തെന്നിന്ത്യന്‍ അഭിനയപ്രതിഭ രമ്യ കൃഷ്ണന് പിറന്നാള്‍


ചെന്നൈ: (www.kvartha.com 15.09.2021) തന്റെ 55-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് ആശംസ അറിയിച്ചിരിക്കുന്നത്. സിനിമാതാരങ്ങളും ആരാധകരും അടക്കം തെന്നിന്ത്യന്‍ ഗ്ലാമെര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

13-ാം വയസിലാണ് രമ്യ കൃഷ്ണന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് ചിത്രമായ വെള്ളെ മനസുവിലാണ് ആദ്യമായി അഭിനയിച്ചത്. എന്നാല്‍ പടയപ്പ ചിത്രത്തില്‍ നീലാംബരി എന്ന വില്ലത്തിയായിട്ടാണ് രമ്യ കൃഷ്ണന്‍ പ്രേക്ഷക മനസില്‍ കുടിയേറിയത്. 

ആദ്യകാലങ്ങളില്‍ തമിഴിലും ഹിന്ദിയിലും ഗ്ലാമെര്‍ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. പിന്നീട് അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

News, National, India, Chennai, Entertainment, Actress, Birthday, Famous South Indian Actress Remya Krishnan's Birthday Today


ബാഹുബലിയിലൂടെയാണ് രമ്യ കൃഷ്ണന്‍ അത്യുജ്വലമാക്കിയ അഭിനയം പുറത്തെടുത്തത്. നായകനായ പ്രഭാസും വില്ലനായ റാണയെയും സത്യരാജിനെപ്പോലും വെല്ലുന്ന പ്രകടനമാണ് ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ പുറത്തെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന് കിട്ടിയ ശക്തമായ കഥാപാത്രമാണ് ബാഹുബലിയിലെ ശിവകാമി. ചിത്രം കണ്ട ഓരോരുത്തരെയും പിടിച്ചിരുത്തും വിധം ഈ റോള്‍ ഉജ്വലമാക്കി രമ്യാ കൃഷ്ണന്‍. സംവിധായകന്‍ രാജമൗലി പോലും പറയുന്നത് രമ്യയുടെ അഭിനയം കണ്ട് താന്‍ അന്തംവിട്ടുപോയി എന്നാണ്.

ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍, ആര്യന്‍ തുടങ്ങി മുപ്പതോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003 ജൂണ്‍ 12ന് തെലുങ്ക് നടനായ കൃഷ്ണ രഘുവംശിയെയാണ് താരം വിവാഹം ചെയ്തത്.

Keywords: News, National, India, Chennai, Entertainment, Actress, Birthday, Famous South Indian Actress Remya Krishnan's Birthday Today 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?