എഴുപത് അഴകിൽ മമ്മൂട്ടി; കീർത്തി ദേശാന്തരങ്ങള്‍ കടന്ന മലയാളിയുടെ സ്വന്തം 'വല്യേട്ടൻ'
മുഹമ്മദ് അഹ്റാസ്
(www.kvartha.com 07.09.2021) അനവധി കഥാപാത്രങ്ങളും വേഷപ്പകർച്ചകളും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മമ്മൂട്ടി എന്ന ഇതിഹാസം 70-ാം പിറന്നാൾ ആഘോഷിക്കുന്നുവെന്നത് കൗതുകം തന്നെയാണ്. മമ്മൂട്ടിക്ക് 70 വയസായെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നാണ് ഉലകനായകൻ കമൽഹാസൻ പിറന്നാൾ ആശംസ നേർന്ന് കൊണ്ട് പറഞ്ഞത്. പ്രായത്തെയും പിന്നിലാക്കിയാണ് മമ്മൂട്ടിയുടെ കുതിപ്പ്.
സിനിമ ലോകത്ത് 50 വർഷം എന്ന അപൂർവനേട്ടം മമ്മൂട്ടി പിന്നിട്ടത് അടുത്തിടെയാണ്. ആഗസ്ത് ആറ്, 1971, മലയാള സിനിമയുടെ നാഴികക്കല്ല്, രത്നം അരങ്ങേറ്റം കുറിച്ച ദിനം. അഞ്ച് പതിറ്റാണ്ടുകളിലായി സിനിമയിൽ നിരവധി ഭാഷകളിൽ അഭിനയ മികവ് കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. അന്നും ഇന്നും എന്നും ആ മികവ് നിലനിർത്തിക്കൊണ്ടാണ് പുതുചരിത്രങ്ങൾ തന്റെ പേരിലാക്കുന്നത്. ഒരു നടന്, അഭിനേതാവിന് സ്വപ്നം കാണാൻ പോലും കഴിയാവുന്നതിൽ അപ്പുറം നേട്ടങ്ങളാണ് മമ്മൂട്ടി തന്റെ ജീവിതത്തിലിതുവരെ നേടിയെടുത്തിരിക്കുന്നത്. മലയാള സിനിമയിലെ പുതു തലമുറയുടെ ആദർശമാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് അദ്ദേഹം.
1951 സെപ്തംബർ ഏഴ്, കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ഇസ്മാഈൽ - ഫാത്വിമ ദമ്പതികളുടെ മകനായിട്ടാണ് ജനനം. സ്‌കൂൾ പഠനത്തിന് ശേഷം ബിരുദത്തിനായി എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്നു. പിന്നീട്‍ എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ നിന്ന് എൽ എൽ ബി ബിരുദവും നേടി. രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി ജോലി ചെയ്യുകയും ചെയ്‌തു.
കലാപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് പി എ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി സിനിമയിൽ എത്തിയത്. 1971 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 1980 ലാണ് ഒരു മുഖ്യ വേഷത്തിൽ എത്തുന്നത്. അതേ വർഷം തന്നെ കല്യാണം കഴിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളിലായി 400ലധികം സിനിമകളിൽ അഭിനയിച്ചു .1989, 1993, 1999 വർഷങ്ങളിൽ മികച്ച ചലച്ചിത്രകാരനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1998 ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എഴുതവണയും നേടിയിട്ടുണ്ട്.
Powered by Info News For You

സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ, പ്രേം നസീർ, ഷീലയുമൊക്കെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ ജൂനിയർ ആർട്ടിസ്‌റ്റ് ആയാണ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ സത്യൻ മാസ്റ്ററുടെ അനുഗ്രഹം ലഭിച്ച അദ്ദേഹത്തിന് പിന്നീട് വന്നുചേർന്നത് സുവർണകാലമായിരുന്നു.
1973 ൽ ' കാലചക്രം' എന്ന സിനിമയിലും ചെറിയൊരു വേഷത്തിൽ അഭിനയിച്ചു. 1980 ൽ എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ആസാദ് സംവിധാനം ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയിൽ ' മാധവൻകുട്ടി' എന്ന കഥാപാത്രമായാണ് പ്രധാനവേഷത്തിലെത്തുന്നത്. ഈ സിനിമ നടക്കുന്നതിനിടയിലാണ് തിക്കുറിശ്ശി സുകുമാരൻ നായർ 'മമ്മുട്ടി' എന്ന പേര് ആദ്യമായി വിളിക്കുന്നത് .
മലയാള സിനിമ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലായി അടക്കി ഭരിക്കുകയാണ് മമ്മുട്ടി. സിനിമ എന്ന വികാരം കഠിന പരിശ്രമത്തിലൂടെയും സമർപ്പണത്തിലൂടെയുമാണ് അദ്ദേഹം ജിവിതത്തിൽ കൊണ്ട് നടക്കുന്നത്. കഥയ്ക്കും തിരക്കഥയ്ക്കും കൂടുതൽ പ്രാധാന്യം നൽകിയ അദ്ദേഹം പുതുസംവിധായകന്മാർക്കും അവസരം ഉണ്ടാകുന്നതിൽ കുറവായിരുന്നില്ല.

ഇന്ന് കാണുന്ന പല സംവിധായകൻമാരുടെയും ആദ്യ സിനിമ നടനായിരിക്കും മമ്മുട്ടി. തീരെ അഹങ്കാരമില്ലാതെ നല്ല കഥയും തിരക്കഥയും തേടി പോവുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല . പൊലീസ്, അധോലോക നായകൻ, കുടുംബനാഥൻ, അധ്യാപകൻ, രാഷ്ട്രീയക്കാരൻ എന്നിങ്ങനെ പല കഥാപാത്രങ്ങളായി നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരു സിനിമയിൽ തന്നെ പല കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്.
1980 മുതൽ ഇതുവരെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് മലയാളികളുടെ മമ്മൂട്ടി. അദ്ദേഹത്തിന്റെ ശബ്‌ദവും അഭിനയ മികവും എന്നും മലയാളികളുടെ മനസ്സിൽ കൂടെനിൽക്കും. മറ്റു ഭാഷകളിലും പ്രാദേശിക ഭാഷകളിലുമായി നിരവധി സിനിമകളിൽ അതിന്റെ മർമ്മം അനുസരിച്ച് സംസാരിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് വളരെ ശ്രദ്ധേയമാണ്. 17 ഓളം സിനിമകളിൽ ഡബിൾ റോൾ ആയും സി ബി ഐ സീരിസിൽ സേതുരാമൻ നായർ ആയി നാല് സിനിമകളിലും അദ്ദേഹത്തിന്റെ അഭിനയ മികവ് എടുത്തു കാണിക്കുന്നു. മലയാളികളുടെ മറ്റൊരു സ്വകാര്യ അഹങ്കാരമായ മോഹൻലാലിനൊപ്പം 50 ഓളം സിനിമയിലും അഭിനയിച്ച് തകർത്തിട്ടുണ്ട്.
തനിയാവർത്തനം, വിധേയൻ, മതിലുകൾ, ഒരു വടക്കൻ വീരഗാഥ, ദ കിംഗ്, വല്യേട്ടൻ, മൃഗയ, ന്യൂദൽഹി, കേരളം വർമ്മ പഴശ്ശിരാജ എന്നിങ്ങനെ നീണ്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ മികച്ച സിനിമകൾ എന്നും സിനിമ പ്രേമികളുടെയും മലയാളികളുടെയും മനസ്സിലുണ്ടാവും. ഇംഗ്ലീഷ് ഭാഷയിൽ അഭിനയിച്ച 'ഡോക്ടർ ബാബസാഹിബ് അംബേദ്‌കർ ' എന്ന സിനിമയ്ക്ക് 1999 ൽ ദേശീയ മികച്ച നടനുള്ള മൂന്നാമത്തെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷ സിനിമകളിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട് .മറ്റു ചലച്ചിത്രകാരന്മാരുടെ ഇടയിലും സിനിമാപ്രവർത്തകരുടെ ഇടയിലും എന്നും അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും നിറഞ്ഞുനിൽക്കുന്നു. മലയാള സിനിമ സമ്പുഷ്ടമാകുന്നതിലും ഹോളിവുഡിൽ സംഭാവനകൾ നൽകുന്നതിലും വലിയൊരു പങ്ക് അദ്ദേഹത്തിനുണ്ട്.
'അനുഭവങ്ങൾ പാളിച്ചകൾ ' മുതൽ അഞ്ച് പതിറ്റാണ്ടുകൾ തന്റെ ജീവിതം മുഴുവനും സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം. ഇനിയും പല പുതുചലച്ചിത്രങ്ങളം വരാനിരിക്കുന്നുണ്ട്. മകൻ ദുൽഖർ സൽമാനും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. മറ്റു ഭാഷകളിലെ പല അഭിനേതാക്കളുടെയും ആരാധന പാത്രമാണ് മമ്മുട്ടി. ഹിന്ദി നടൻ അമീർ ഖാൻ ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച പറഞ്ഞത് ഇങ്ങനെയാണ്: 'മമ്മൂട്ടി സാർ എനിക്ക് ഒരു ആരാധനാപാത്രമാണ്, കഥാപാത്രങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രത്യേകത വളരെ അത്ഭുതകരമാണ്'. ഇനിയും മലയാള സിനിമയിലും മറ്റു ഭാഷകളിലുമായി നിരവധി സംഭാവനകൾ നൽകി അദ്ദേഹം നമ്മെ വിസ്മയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു.

Keywords: Tamil, Kerala, Article, Cine Actor, Mammootty, Birthday, Kerala, Kamal Hassan, Actor, Kottayam, Top-Headlines, 70th birthday for actor Mammootty.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment