വിസ്മയ കേസ്; പ്രതി കിരണിന് കുരുക്കായി വാട്സ്ആപ് ചാറ്റുകൾ; മാനസിക സമ്മര്‍ദത്തിന് മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടിയത് തെളിവായി, കുറ്റപത്രമിങ്ങനെ
കൊല്ലം: (www.kvartha.com 11.09.2021) സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്തെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് വിനയായി വിസ്മയയുടെ വാട്സ്ആപ് ചാറ്റുകൾ. പ്രതി കിരണ്‍ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന്‍റെ സാക്ഷ്യമാകുകയാണ് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളെന്ന് അന്വേഷണസംഘം പറഞ്ഞു.
പ്രതി കിരണിന്‍റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം വിസ്മയ മാനസിക സമ്മര്‍ദത്തിന് എറണാകുളത്തെ മനശാസ്ത്ര വിദഗ്ധന്‍റെ സഹായം തേടി സംസാരിച്ചതും, അതില്‍ പ്രതിയായ കിരണ്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞതും തെളിവായി പൊലീസ് കൊണ്ടുവരുന്നു.

പ്രതി കൂടുതല്‍ സ്ത്രീധനം മോഹിച്ചാണ് വിസ്മയയെ വിവാഹം കഴിച്ചതെന്നും. എന്നാല്‍ പ്രതീക്ഷിച്ച സ്ത്രീധനം ലഭിക്കാതെ വന്നപ്പോള്‍ ശാരീരികമായും മാനസികമായും ഭാര്യയെ പീഡിപ്പിച്ചെന്നും. ഇത് വിസ്മയയുടെ മരണത്തിലേക്ക് എത്തിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
ആത്മഹത്യപ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റുപത്രം നൽകിയിരിക്കുന്നത്. അതേസമയം വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥൻ ആത്മഹത്യാ വിരുദ്ധ ദിനത്തിൽ തന്നെ കുറ്റപത്രം സമർപിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപിക്കുന്നത്. 102 സാക്ഷികളുണ്ട്, 92 റെകോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
Keywords: News, Kollam, Death, Suicide, Dowry, Kerala, State, Top-Headlines, Police, Case, Vismaya death case, Charge sheet, Vismaya death case; Charge sheet filed.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment