കാറും സ്‌കൂടെറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

തലയോലപ്പറമ്പ്: (www.kvartha.com 27.09.2021) കാറും സ്‌കൂടെറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിപ്പാടം അരുണ്‍ നിവാസില്‍ കൃഷ്ണന്റെ മകന്‍ അരുണ്‍കുമാര്‍ (35) ആണ് മരിച്ചത്. വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിനു സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെയായിരുന്നു അപകടം. 

സ്‌കൂടെറില്‍ തലയോലപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന അരുണ്‍. ഇതിനിടെ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: വത്സല. സഹോദരി: അഞ്ജു കൃഷ്ണ. 

News, Kerala, Accident, Death, bus, Car, Medical College, hospital, Car and scooter collide; Young man died

Keywords: News, Kerala, Accident, Death, bus, Car, Medical College, hospital, Car and scooter collide; Young man died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?