ആലപ്പുഴ മെഡികല്‍ കോളജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതായി ആരോപണം; സംഘര്‍ഷം


ആലപ്പുഴ: (www.kvartha.com 11.09.2021) കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതായി ആരോപണം. ആലപ്പുഴ മെഡികല്‍ കോളജിലാണ് വീഴ്ച സംഭവിച്ചത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മെഡികല്‍ കോളജ് ആശുപത്രി വളപ്പില്‍ സംഘര്‍ഷമുണ്ടായി. 

കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയതായി ആരോപിച്ചത്. ഇരുവരും കോവിഡ് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തുകയായിരുന്നു. 

News, Kerala, State, Alappuzha, COVID-19, Death, Dead Body, Hospital, Allegation, Allegedly changes Body of a man who died of Covid infection in Alappuzha Medical College


വൈകീട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയ മൃതദേഹം മാറിയെന്ന് മനസിലാക്കിയതോടെ ബന്ധുക്കള്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രി വളപ്പില്‍ അഭിപ്രായ വ്യത്യാസവും ചെറിയ സംഘര്‍ഷവുമുണ്ടായി. 

4 ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരനായ കായംകുളം സ്വദേശി വൈകീട്ട് 3 മണിയോടെയാണ് മരിച്ചത്. മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് ചേര്‍ത്തല സ്വദേശിയുടെ മാറിയ മൃതദേഹവുമായി ബന്ധുക്കള്‍ തിരിച്ചെത്തിച്ചത്. ഇരു മൃതദേഹങ്ങളും പിന്നീട് വിട്ടുകൊടുത്തു.

Keywords: News, Kerala, State, Alappuzha, COVID-19, Death, Dead Body, Hospital, Allegation, Allegedly changes Body of a man who died of Covid infection  in Alappuzha Medical College

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?