ലോകകപ് യോഗ്യതാ മത്സരം: വെനസ്വേലയെ തകർത്ത് അർജന്‍റീന; ബ്രസീലിനും ജയം
കരാക്കസ്:(www.kvartha.com 03.09.2021) ലോകകപ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ വെനസ്വേലയെ തകർത്ത് അർജന്‍റീന. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ വിജയം. അര്‍ജന്‍റീനയുടെ നാലാം ജയമാണിത്.
വെനസ്വേല താരം അഡ്രിയൻ മാർടിനസ് 32-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടതോടെ വെനസ്വേല 10 പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിൽ ലൗറ്ററോ മാർടിനസിലൂടെ അർജന്‍റീന മുന്നിലെത്തി. 71-ാം മിനിറ്റിൽ യോക്വിം കൊറേയ, 74-ാം മിനിറ്റിൽ ഏഞ്ചൽ കൊറേയയും വെനസ്വേലയുടെ വലകുലുക്കി. ഇഞ്ചുറിടൈമിൽ യെഫേഴ്‌സൻ പെനാല്‍റ്റി ഗോളിലൂടെ വെനസ്വേലയ്ക്ക് ആശ്വസ ഗോൾ സമ്മാനിച്ചു.
മറ്റൊരു മത്സരത്തില്‍ ചിലിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ ജയിച്ചു. 64-ാം മിനുറ്റില്‍ എവര്‍ടന്‍ റിബൈറോയാണ് വിജയഗോള്‍ നേടിയത്. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്‍റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തും ഏഴില്‍ നാല് ജയവും മൂന്ന് സമനിലയുമായി 15 പോയിന്‍റുമായി അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ്. ഇക്വഡോര്‍(12), ഉറുഗ്വേ (ഒമ്പത്), കൊളംബിയ (ഒമ്പത്) എന്നീ ടീമുകൾ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലാണ് .
Keywords: News, Kerala, Sports, Argentina, Brazil, World Cup, Football, Argentina, Brazil win World Cup qualifiers.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment