വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ബന്ധു അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 15.09.2021) വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വേങ്ങാട് കുരിയോട് സ്വദേശിയായ മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

News, Kerala, State, Top-Headlines, Kannur, Molestation-attempt, Accuse, arrest, Police, Man arrested for trying to molest minor girl in Kannur


പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസമാണ് പീഡനശ്രമം ഉണ്ടായത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.  

മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തിന് റിമാന്‍ഡിലായിരുന്നു മഞ്ജുനാഥ്. കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, State, Top-Headlines, Kannur, Molestation-attempt, Accuse, arrest, Police, Man arrested for trying to molest minor girl in Kannur 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?