'അശ്ലീലമായ തരത്തില്‍ നൃത്തം ചെയ്ത് മതവികാരം വൃണപ്പെടുത്തി'; ക്ഷേത്രത്തിന് മുന്നിലെ ഡാന്‍സ് വൈറലായതിന് പിന്നാലെ യുവതിക്കെതിരെ പരാതിയുമായി ബജ്‌രംഗ് ദള്‍, കേസ്


ഭോപാല്‍: (www.kvartha.com 27.09.2021) ക്ഷേത്രത്തിന് മുന്നിലെ ഡാന്‍സ് വൈറലായതിന് പിന്നാലെ യുവതിക്കെതിരെ പരാതിയുമായി ബജ്‌രംഗ് ദള്‍. ഛതര്‍പൂരിലാണ് സംഭവം. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ബജ്‌രംഗ് ദള്‍ നേതാവ് സുരേന്ദ്ര ശിവ്ഹാരെയാണ് ആരതി സാഹു എന്ന യുവതിക്കെതിരെ പരാതി നല്‍കിയത്. പിന്നാലെ യുവതിക്കെതിരെ മധ്യപ്രദേശില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു.

ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച വീഡിയോ കഴിഞ്ഞ ദിവസം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് തരംഗമാവുകയും ചെയ്തതോടെ ബജ്‌രംഗ് ദള്‍ നേതാവ് പരാതിയുമായി എത്തുകയായിരുന്നു. സുരേന്ദ്ര ശിവ്ഹാരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരതി സാഹുവിനെതിരെ കേസെടുത്തിരിക്കുന്നത്. 

News, National, India, Madhya pradesh, Bhoppal, Case, Complaint, Temple, Social Media, MP: Woman booked after videos of her dance outside temple go viral; Bajrang Dal leader says she hurt religious sentiments


ജന്റായ് തോരിയ ക്ഷേത്രത്തിന് മുന്നില്‍വച്ച് അശ്ലീലമായ തരത്തില്‍ നൃത്തം ചെയ്തുവെന്നും ഇത് ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്നും കാണിച്ചായിരുന്നു പരാതിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഛതര്‍പൂര്‍ എസ് ഡി ഒ പി ശശാങ്ക് ജെയിന്‍ പറഞ്ഞു.      

സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സാഹു രംഗത്തെത്തിയിരുന്നു. താന്‍ ചെറുപ്പം തൊട്ടേ ക്ഷേത്രത്തില്‍ പോകുന്നതാണെന്നും ആരുടെയും വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച് കിട്ടുന്ന പണമാണ് തന്റെ ഏക വരുമാന മാര്‍ഗമെന്നും വിവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായും സാഹു പറഞ്ഞു. 25 ലക്ഷം ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലാണ് ആരതി സാഹു വിവാദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Keywords: News, National, India, Madhya pradesh, Bhoppal, Case, Complaint, Temple, Social Media, MP: Woman booked after videos of her dance outside temple go viral; Bajrang Dal leader says she hurt religious sentiments

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?