തലപ്പാടി അതിർത്തിയിൽ കോവിഡിന് പുറമേ നിപ പരിശോധനയും; ലക്ഷണമുള്ളവരെ തിരിച്ചയക്കുമെന്ന് പൊലീസ്

മംഗളുറു: (www.kasargodvartha.com 08.09.2021) കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി കർണാടക. ഇതിന്റെ ഭാഗമായി തലപ്പാടി അതിർത്തിയിൽ കർണാടക പ്രത്യേക പരിശോധനയും ആരംഭിച്ചു. നേരത്തെ തന്നെ അതിർത്തിയിൽ കോവിഡ് പരിശോധന നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് നിപ പരിശോധന കൂടി നടക്കുന്നത്.

   
Kasaragod, Kerala, News, Mangalore, Karnataka, Police, Thalappady, Test, COVID-19, Health-Department, Report, Secretary, Top-Headlines, Karnataka started NIPAH testing center at Thalapady border.



നിപ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തെർമൽ സ്കാനിംഗ് ആണ് സ്ഥാപിച്ചിട്ടുള്ളത്. കോവിഡ് നെഗറ്റീവ് റിപോർട് ഉണ്ടെങ്കിലും നിപ വൈറസിന്റെ ലക്ഷണങ്ങളുള്ളവരെ തിരിച്ചയക്കുമെന്ന് എസിപി രഞ്ജിത് ബന്ദാരു പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രത്യേകിച്ച് കേരളത്തോട് ചേർന്നുള്ള അതിർത്തി ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിനുമായി കർണാടക ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രടറി ജാവേദ് അക്തർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. വവ്വാലുകൾ വൈറസ് വാഹകരായതിനാൽ കേരളത്തിൽ കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന പഴങ്ങളിൽ ഭരണകൂടത്തിന് ആശങ്കയുള്ളതായും റിപോർടുകളുണ്ട്.

Keywords: Kasaragod, Kerala, News, Mangalore, Karnataka, Police, Thalappady, Test, COVID-19, Health-Department, Report, Secretary, Top-Headlines, Karnataka started NIPAH testing center at Thalapady border.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?