വിവിധ സംസ്ഥാനങ്ങളിൽ ബുധനാഴ്ച മുതൽ സ്കൂളുകൾ തുറന്നു; ക്ലാസ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ

ന്യൂഡെൽഹി: (www.kvartha.com 01.09.2021) രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ലോക്ഡൗൺ മൂലം അടച്ചിട്ട സ്കൂളുകളൂം കോളജുകളും ഘട്ടം ഘട്ടമായി തുറന്നു. ന്യൂഡെൽഹി, രാജസ്താൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് സ്കൂളുകൾ തുറന്നത്.

ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളും മധ്യപ്രദേശിൽ ആറു മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് തുറന്നത്. സ്‌കൂളിലെ 50 ശതമാനം വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കു. മാതാപിതാക്കളുടെ സമ്മതപത്രം കൊണ്ടായിരിക്കണം വിദ്യാർഥികൾ സ്‌കൂളിലേക്ക് വരേണ്ടത്. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സർകാർ അറിയിച്ചു. സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങളും സർകാർ പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്താനിൽ ആദ്യഘട്ടമായി ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളുമാണ് ആരംഭിക്കുന്നത്.

News, New Delhi, School, COVID-19, Corona, National, India,

തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും മാത്രമാണ് തുടങ്ങുന്നത്. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർകാർ നിർദേശം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർകാർ ഉത്തരവിറക്കിയിരുന്നു. കോളജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസ്.

Keywords: News, New Delhi, School, COVID-19, Corona, National, India, Schools will be open from Wednesday in various states; Class is based on shift.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?