ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ ചികിത്സയ്ക്കിടെ മരിച്ചു

ഹരിപ്പാട്: (www.kvartha.com 11.09.2021) ആലപ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ ചികിത്സയ്ക്കിടെ മരിച്ചു. പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ തങ്കപ്പന്റെ മകന്‍ ജയ്‌മോന്‍ (43) ആണ് മരിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ ആയിരുന്നു ജയ്‌മോന്‍. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

ക്ഷേത്രത്തിന് സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് ഭക്ഷണം നല്‍കാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്. തീറ്റയുമായി ജയ്‌മോന്‍ ആനക്ക് സമീപത്തെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ടു ചുറ്റി പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്‌മോനെ ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

News, Kerala, Treatment, Elephant attack, Death, hospital, Man died after elephant attack in Alappuzha

Keywords: News, Kerala, Treatment, Elephant attack, Death, hospital, Man died after elephant attack in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?