എക്‌സ്‌പോ വേദികളില്‍ സൈകിള്‍ സവാരി നടത്തി ശൈഖ് മുഹ് മദ് ബിന്‍ റാശിദ് അല്‍ മക്തൂം; ചിത്രങ്ങള്‍ പുറത്തുവിട്ട് ദുബൈ മീഡിയ
ദുബൈ: (www.kvartha.com 13.09.2021) ദുബൈയില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന എക്‌സ്‌പോ 2020 ന്റെ വേദികളിലൂടെ സൈകിള്‍ സവാരി നടത്തി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹ് മദ് ബിന്‍ റാശിദ് അല്‍ മക്തൂമും സംഘവും. വിസ്മയകരമായ കാഴ്ചകള്‍ക്ക് തുടക്കമിടുന്ന എക്‌സ്‌പോ വേദികളിലൂടെ ശൈഖ് മുഹ് മദ് ബിന്‍ റാശിദ് അല്‍ മക്തൂം മടത്തിയ സൈകിള്‍ സവാരിയുടെ ചിത്രങ്ങള്‍ ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ടു.
ലക്ഷ കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനിരിക്കുന്ന എക്‌സ്‌പോ വേദി അദ്ദേഹം കണ്ട് വിലയിരുത്തി. വിസ്മയകരമായ അനുഭവമായിരിക്കും എക്‌സ്‌പോ 2020 എന്ന് ശൈഖ് മുഹ് മദ് അഭിപ്രായപ്പെട്ടു. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് വേദികളിലെത്തിയ അദ്ദേഹം ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഒരു മാസത്തെ കൗണ്ട് ഡൗണിനും അന്ന് അദ്ദേഹം തുടക്കം കുറിച്ചു. അടിസ്ഥാന സൗകര്യ നിര്‍മാണം പൂര്‍ത്തിയായെന്നും എക്‌സ്‌പോ ആയി ദുബൈ സജ്ജമായെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും സുരക്ഷിതമായ രീതിയില്‍ എക്‌സ്‌പോ സംഘടിപ്പിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം യു എ ഇയില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനായി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ചെറു സംഘത്തോടൊപ്പം സൈകിളില്‍ എക്‌സ്‌പോ വേദിയിലൂടെ സഞ്ചരിക്കുന്ന ശൈഖ് മുഹ് മദിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലായി.
2020ല്‍ നടക്കേണ്ടിയിരിക്കുന്ന എക്‌സ്‌പോ കോവിഡ് സാഹചര്യത്തിലാണ് ഈ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിവച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 2022 മാര്‍ച് 31നാണ് സമാപനം.
.@HHShkMohd goes on a bike tour of @Expo2020Dubai, as the world eagerly awaits the launch of the mega-event next month. pic.twitter.com/lJjwPtHGgI
— Dubai Media Office (@DXBMediaOffice) September 12, 2021
Keywords: News, World, International, Gulf, Dubai, UAE, Prime Minister, Business, Finance, Technology, Photo, Social Media, Viral, Dubai: Sheikh Mohammed bin Rashid takes bike tour of Expo 2020 site
Powered by Info News For You

Comments
Post a Comment