ഇന്‍ഡ്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സെര്‍വീസുമായി കൂടുതല്‍ വിമാന കമ്പനികള്‍; ടികെറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞു
കുവൈത്ത് സിറ്റി: (www.kvartha.com 07.09.2021) ഇന്‍ഡ്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സെര്‍വീസുമായി കൂടുതല്‍ വിമാന കമ്പനികള്‍ എത്തി. ഇതോടെ ടികെറ്റ് നിരക്കില്‍ ഗണ്യമായ കുറവ്. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, കുവൈത്ത് എയര്‍വേയ്‌സ് എന്നിവയാണ് കുവൈത്തിലേക്ക് നേരിട്ടുള്ള സെര്‍വീസ് നടത്താന്‍ മുന്നോട്ട് വന്നത്. ഈ വിമാനങ്ങളിലേക്ക് കൂടി ടികെറ്റ് ബുകിങ് ആരംഭിച്ചതോടെയാണ് നിരക്ക് ഗണ്യമായി കുറഞ്ഞത്.
കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് സൈറ്റില്‍ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് എയര്‍വേയ്‌സ് തിങ്കളാഴ്ച രാവിലെ ബുകിങ് ആരംഭിച്ചപ്പോള്‍ 1.5 ലക്ഷം രൂപയായിരുന്നു കുറഞ്ഞ നിരക്ക്. ഉച്ചയോടെ ബുകിങ് തുടങ്ങിയ ഇന്‍ഡിഗോയില്‍ ഒരു ലക്ഷത്തിനടുത്തും.
Keywords: Kuwait to resume commercial flights with India on Tuesday, Kuwait, Airport, Flight, Ticket, Passengers, Gulf, World, News.
Powered by Info News For You

Comments
Post a Comment