കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയിലിടിച്ച് ബൈക് മറിഞ്ഞു; യുവ ആര്‍കിടെക്ടിന് ദാരുണാന്ത്യം

തിരുവനന്തപുരം: (www.kvartha.com 21.09.2021) റോഡ് പണിക്കായി കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയിലിടിച്ച് ബൈക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവ ആര്‍കിടെക്ട് മരിച്ചു. നെടുമങ്ങാട് വാളിക്കോട് സര്‍ഗം വീട്ടില്‍ അമല്‍ ബാഹുലേയന്‍ (34) ആണ് മരിച്ചത്. ഞാറാഴ്ച രാത്രി പേയാട് ഉറിയക്കോട് റോഡിലായിരുന്നു അപകടം. 

ഖത്വറിലും ബഹ്‌റൈനിലും ഉള്‍പെടെ വിദേശ രാജ്യങ്ങളിലാണ് അമല്‍ കൂടുതല്‍ പ്രോജെക്ടുകള്‍ ചെയ്തിട്ടുള്ളത്. ലോക് ഡൗണിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ദ് പ്രീമിയര്‍ പത്മിനി എന്ന വെബ് സീരീസിന്റെ തിരക്കഥയില്‍ പങ്കാളിയായിരുന്നു. ചില ഹ്രസ്വചിത്രങ്ങള്‍ക്ക് വേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട്. 

Thiruvananthapuram, News, Kerala, Death, Bike, Accident, Road, Bike crashed into a pile of metal; Young architect died

പരേതനായ ബാഹുലേയന്‍ നായര്‍-വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ: കാര്‍ത്തിക. മക്കള്‍: മാനവ്, മാധവി.

Keywords: Thiruvananthapuram, News, Kerala, Death, Bike, Accident, Road, Bike crashed into a pile of metal; Young architect died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?