മരണത്തില്‍ സംശയമുണ്ടെന്ന് പരാതി; സംസ്‌കാരത്തിനെടുത്ത വയോധികയുടെ മൃതദേഹം പിടിച്ചെടുത്തതായി പൊലീസ്

മാവേലിക്കര: (www.kvartha.com 11.09.2021) മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടര്‍ന്ന് തെക്കേക്കരയില്‍ സംസ്‌കരിക്കാനായി എടുക്കുവാന്‍ തുടങ്ങിയ വയോധികയുടെ മൃതദേഹം പിടിച്ചെടുത്തതായി പൊലീസ്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നിമേല്‍ പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ (80)യുടെ മൃതദേഹമാണ് കുറത്തികാട് പൊലീസ് പിടിച്ചെടുത്തത്. 

വ്യാഴാഴ്ച വൈകുന്നേരത്തോടെ ചിന്നമ്മ മരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം രാത്രി ഒമ്പത് മണിയോടെ സംസ്‌കാരത്തിനായി എടുക്കാന്‍ തുടങ്ങവെയാണ് കുറത്തികാട് സിഐയുടെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു. 

News, Kerala, Police, Complaint, Dead Body, Death, Received complaint that elderly woman's death suspected

പ്രാഥമിക മൃതദേഹ പരിശോധനയില്‍ ചില ചതവ് പാടുകളും മറ്റും കണ്ടെത്തിയത് സംശയം ഉയര്‍ത്തുന്നതായും പോസ്റ്റ്‌മോര്‍ടെം നടത്തണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഇടപ്പോണുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടെത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു. 

Keywords: News, Kerala, Police, Complaint, Dead Body, Death, Received complaint that elderly woman's death suspected


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?