ജമാഅത്തെ ഇസ് ലാമി നേതാവായിരുന്ന ചെറുവത്ത് ആലിക്കുട്ടി അന്തരിച്ചു
നാദാപുരം: (www.kvartha.com 16.09.2021) കോഴിക്കോട് തൂണേരിയിലെ പൗരപ്രമുഖനും ജമാഅത്തെ ഇസ് ലാമി നേതാവും സന്നദ്ധപ്രവര്‍ത്തകനുമായിരുന്ന ചെറുവത്ത് ആലിക്കുട്ടി(72) അന്തരിച്ചു. അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം എണവള്ളൂര്‍ ജുമാ മസ്ജിദില്‍ രാവിലെ 11 ന് ഖബറടക്കും.
തൂണേരി സലഫി മസ്ജിദിന്റെ സ്ഥാപകനായിരുന്നു ആലിക്കുട്ടി. വെല്‍ഫെയര്‍ പാര്‍ടി നാദാപുരം മണ്ഡലം ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതനായ ചെറുവത്ത് മഠത്തില്‍ അഹ് മദ് ഹാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. ഭാര്യമാര്‍- ഓര്‍ക്കാട്ടേരി ചെട്ടിയാം വീട്ടില്‍ കുഞ്ഞാമിന, ഫാത്തിമ (പാലിയേറ്റീവ് കെയര്‍ നാദാപുരം).
മക്കള്‍: അഷ്‌റഫ് തൂണേരി(ചന്ദ്രിക ഖത്വര്‍ റസിഡന്റ് എഡിറ്റര്‍), പരേതനായ മുഹമ്മദലി സിറാജ്, മുഹമ്മദലി ശിഹാബ്(എച് ആര്‍ ഓഫീസര്‍, ഹമദ് മെഡികല്‍ കോര്‍പറേഷന്‍, ഖത്വര്‍), സിദ്ദീഖുല്‍ അക്ബര്‍(ഹമദ് മെഡികല്‍ കോര്‍പറേഷന്‍, ഖത്വര്‍).
മരുമക്കള്‍: സൗദമോള്‍ കാലിക്കടവ്, ശബീബ കുറ്റ്യാടി, ഫര്‍സാനത്ത് തലശ്ശേരി.
സഹോദരങ്ങള്‍ പരേതരായ മറിയം, അബ്ദുല്ല, സൂപ്പി ഹാജി, ബിയ്യാത്തു, അഡ്വ സി മൊയ്തു, ഹമീദ്, ഐശു.
Powered by Info News For You

Comments
Post a Comment