വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞ് അപകടം; യുവതി മരിച്ചു
കോട്ടയം: (www.kvartha.com 27.09.2021) വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. തലയോലപറമ്പ് പൊതി മേഴ്‌സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാര്‍ കോരിക്കല്‍ സ്വദേശിനി സനജ (35) ആണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു
ആരോഗ്യ പ്രവര്‍ത്തകരുമായി പൊതിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്ത് ചിറ ജെസി (50), വൈക്കം ടി വി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനജയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ വൈക്കം താലൂക് ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kottayam, News, Kerala, Accident, Death, Injured, Ambulance, Medical College, hospital, Ambulance overturns in Vaikom; One died
Powered by Info News For You

Comments
Post a Comment