കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമീഷന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു

കല്‍പറ്റ: (www.kvartha.com 17.09.2021) കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്‍. സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് ജില്ല ഫോറസറ്റ് ഓഫിസറോടും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസറോടും കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശം നല്‍കി.

നാലു മാസം മുമ്പ് മുണ്ടക്കൊല്ലിയിലെ കൃഷിയിടത്തില്‍ ജോലിചെയ്യുമ്പോഴാണ് നൂല്‍പുഴ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റത്. വനം വകുപ്പ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്. ഒരുമാസം കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 

News, Kerala, Animals, Attack, Injured, Woman, Treatment, Wild boar, Woman injured in wild boar attack; Human Rights Commission sought details

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബിന്ദുവിന്റെ വലതുചെവിയുടെ കേള്‍വിശക്തി നഷ്ടമായി. കാഴ്ചക്ക് മങ്ങലേറ്റു. നഷ്ടപരിഹാരത്തിന് വേണ്ടി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്. ബിന്ദുവിന് നാലു മക്കളുണ്ട്. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. 

Keywords: News, Kerala, Animals, Attack, Injured, Woman, Treatment, Wild boar, Woman injured in wild boar attack; Human Rights Commission sought details


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?