രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്ത് ബിജെപി
തിരുവനന്തപുരം: (www.kvartha.com 01.09.2021) മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്ത് ബിജെപി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
ചെന്നിത്തല ഉൾപെടെയുള്ള നേതാക്കൾ എങ്ങോട് പോകുമെന്നോ അവർ വർഷങ്ങളോളം ജീവിതം കൊടുത്തുണ്ടാക്കിയ പാർടിയാണ് ഇതെന്നും രാധാകൃഷ്ണൻ പറഞ്ഞു. സമുദായ സംഘടനകളുടെ സ്വാധീനം അവർക്കുണ്ട്. ചെന്നിത്തല ഉൾപെടെയുള്ള നേതാക്കൾ കേരളം മുഴുവൻ യാത്ര ചെയ്തുണ്ടാക്കിയ പാർടി ഇപ്പോൾ അവരോട് പുറത്ത് പോകാനാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.വി ഡി സതീശനടങ്ങുന്ന നേതൃത്വം ചെന്നിത്തലയോട് പാര്‍ടി വിട്ടുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പല സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ വന്നിട്ടുണ്ടെന്നും എൻ രാധാകൃഷ്ണൻ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്ക് സിപിഎമിലേക്ക് പോകാന്‍ സാധിക്കില്ലെന്നും സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇൻഡ്യ മുഹമ്മദ് റിയാസ് ആയി മാറിയിരിക്കുന്നുവെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
Keywords: Thiruvananthapuram, News, Ramesh Chennithala, BJP, Congress, V.D Satheeshan, Top-Headlines, CPI(M), BJP invites Ramesh Chennithala.
Powered by Info News For You

Comments
Post a Comment