മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണം പറഞ്ഞു സൈനികോദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച സംഭവം; പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​രെ സസ്‌പെൻഡ് ചെയ്‌തു


റാഞ്ചി:(www.kvartha.com 02.09.2021) മാസ്‌ക് ധ​രി​ച്ചി​ല്ലെ​ന്ന കാരണം പറഞ്ഞു സൈനികോദ്യോഗസ്ഥനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. ജാ​ര്‍​ഖ​ണ്ഡി​ലെ ചിത്ര ജില്ലയിലാണ് സംഭവം. പ​വ​ന്‍ കു​മാ​ര്‍ യാ​ദ​വ് എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂര​ മ​ര്‍​ദ​ന​മേ​റ്റ​തെന്നാണ് പരാതി. പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലത്ത്‌ പവൻ കുമാർ എത്തുകയായിരുന്നു. പിന്നീട് മാസ്‌ക് ധരിക്കാത്തത് കണ്ട പൊലീസ് പവന്റെ ബൈക് തടഞ്ഞു വെച്ച് താക്കോൽ പിടിച്ചു വാങ്ങി ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് റിപോർട്.
   
News, Mask, Police, Soldiers, Jharkhand, Army, Hospital, Video, Social Media, Suspension, Top-Headlines, ലോകം, Reports That Jawan As saulted By Police For Not Wearing a Mask

മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ നിലയിൽ പവൻ കുമാറിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പവൻകുമാർ യാദവ് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


പവൻ കുമാറിനെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപോർട് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് എസ് പി രാകേഷ് രഞ്ജൻ പറഞ്ഞു.


മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിൽ വൻതോതിൽ പരിശോധന നടത്താൻ ഡെപ്യൂടി കമീഷണർ അഞ്ജലി യാദവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

Keywords: News, Mask, Police, Soldiers, Jharkhand, Army, Hospital, Video, Social Media, Suspension, Top-Headlines, ലോകം, Reports That Jawan As saulted By Police For Not Wearing a Mask
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?